പ്രണവ് തനിക്ക് ആരാണെന്ന വെളിപ്പെടുത്തലുമായി പ്രിയദർശൻറെ മകൾ

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (18:37 IST)
പ്രണവ് മോഹൻലാലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രിയദർശൻറെ മകൾ കല്യാണി. താനും പ്രണവും പ്രണയത്തിലാണെന്നുള്ള വാർത്തകൾക്ക് കൃത്യമായ മറുപടി നൽകിയാണ് കല്യാണി ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
 
മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് കല്യാണി പറയുന്നത്. അത് ഇങ്ങനെയാണ്. "ലാലങ്കിളിന്റെ മകൻ അപ്പുച്ചേട്ടൻ( പ്രണവ് മോഹൻലാൽ) ആണ് ഞങ്ങളുടെ ഫാമിലി സർക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടൻ ജീവിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ്. ഒരു ടീ ഷർട്ടും ഒരു ജീൻസും ഒരു ചപ്പലും ഉണ്ടെങ്കിൽ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകൾ വന്നു. അന്ന് അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലം മുതൽ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടൻ. ഞങ്ങൾ ഒരു കുടുംബം തന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടൻ ഞങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടൻ" - കല്യാണി പറയുന്നു.
 
പ്രണവ് മോഹൻലാൽ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ആദി' എന്ന ചിത്രത്തിൻറെ തിരക്കിലാണ്. അതേസമയം തന്നെ കല്യാണിയും അഭിനയലോകത്തേക്ക് കടക്കുകയാണ്. നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനി നായകനാകുന്ന പുതിയ ചിത്രത്തിൽ കല്യാണിയാണ് നായിക.
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments