Webdunia - Bharat's app for daily news and videos

Install App

ബാഹുബലിക്ക് എന്ത് ദാമ്പത്യത്തകര്‍ച്ച? മുന്‍‌ഭാര്യയെയും കൂട്ടി സൂപ്പര്‍സ്റ്റാര്‍ പടം കാണാനെത്തി!

Webdunia
ബുധന്‍, 10 മെയ് 2017 (15:20 IST)
ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ അത്ഭുതസൃഷ്ടിയായി മാറിക്കഴിഞ്ഞു. കളക്ഷന്‍ 1000 കോടി പിന്നിട്ട് ചിത്രം മുന്നേറുമ്പോള്‍ വിദേശരാജ്യങ്ങളിലും ഈ സിനിമ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കയിലും യു കെയിലും ചിത്രം ബമ്പര്‍ ഹിറ്റാണ്. ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന കളക്ഷനാണ് വിദേശത്ത് ബാഹുബലി 2 സ്വന്തമാക്കുന്നത്.
 
ബാഹുബലി 2 തിയേറ്ററില്‍ പ്രേക്ഷകര്‍ ഇടിച്ചുകയറി കാണുമ്പോള്‍ സെലിബ്രിറ്റികളും ഒട്ടും പിന്നിലല്ല. സിനിമാലോകത്തെ എല്ലാവരും ചിത്രം എത്രയും വേഗം കാണുന്ന തിരക്കിലാണ്. ബാഹുബലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രാജമൌലി ആദ്യം മനസില്‍ ആലോചിച്ചത് ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനെയായിരുന്നു. ഹൃത്വിക്കും കഴിഞ്ഞ ദിവസം ബാഹുബലി 2 തിയേറ്ററിലെത്തി കണ്ടു.
 
എന്നാല്‍ ഹൃത്വിക് റോഷനൊപ്പം സിനിമ കാണാനെത്തിയ ആളെ കണ്ടാണ് ഏവരും അമ്പരന്നത്. അദ്ദേഹത്തിന്‍റെ മുന്‍ ഭാര്യ സുസൈന്‍ ഖാനാണ് ബാഹുബലി 2 കാണാന്‍ ഒപ്പം വന്നത്. ഹൃത്വിക്കിന്‍റെയും സുസൈന്‍റെയും മക്കളായ രെഹാനും റിദാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
 
ദാമ്പത്യം വേര്‍പിരിഞ്ഞെങ്കിലും ഹൃത്വിക്കും സുസൈനും ഇപ്പോഴും നല്ല കൂട്ടുകാരാണ്. ബാഹുബലി 2 മക്കള്‍ക്കൊപ്പം ഒരുമിച്ചുകാണാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments