Webdunia - Bharat's app for daily news and videos

Install App

ബാഹുബലിയില്‍ പ്രഭാസല്ല, സാക്ഷാല്‍ ഹൃത്വിക്; റാണയല്ല, ജോണ്‍ ഏബ്രഹാം!

Webdunia
തിങ്കള്‍, 8 മെയ് 2017 (14:45 IST)
ബാഹുബലി രണ്ടാം ഭാഗം 1000 കോടിയും കടന്ന് കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു വിജയം ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ ഇപ്പോള്‍ ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്നു. അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഒപ്പം, ബാഹുബലിയായി അഭിനയിച്ച പ്രഭാസിനും ഭല്ലാലദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബാട്ടിക്കും അഭിമാനിക്കാം.
 
എന്നാല്‍ പ്രഭാസിനെയും റാണയെയുമല്ല നായകനും പ്രതിനായകനുമായി ആദ്യം സംവിധായകന്‍ രാജമൌലി ആലോചിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. അത് യഥാക്രമം ഹൃത്വിക് റോഷനും ജോണ്‍ ഏബ്രഹാമുമായിരുന്നു.
 
എന്നാല്‍ വര്‍ഷങ്ങളോളം ഒരു പ്രൊജക്ടിനുമാത്രമായി നല്‍കാന്‍ ഹൃത്വിക് റോഷനും ജോണ്‍ ഏബ്രഹാമിനും ഡേറ്റില്ലായിരുന്നു. മാത്രമല്ല, ഇത്രയും വലിയ വിജയവും സംസാരവിഷയവുമായി ബാഹുബലി മാറുമെന്ന കാര്യവും ഒരുപക്ഷേ ബോളിവുഡിലെ ഈ സൂപ്പര്‍താരങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
 
എന്തായാലും ഇന്ന് ഹൃത്വിക്കിനെക്കാളും ജോണ്‍ ഏബ്രഹാമിനെക്കാളും ശ്രദ്ധ നേടുന്ന താരങ്ങളായി ബാഹുബലി സീരീസിലൂടെ പ്രഭാസും റാണയും മറിക്കഴിഞ്ഞു. രാജമൌലിയുടെ അടുത്ത പ്രൊജക്ടുകളെങ്കിലും വേണ്ടെന്നുവയ്ക്കാതിരിക്കാനുള്ള ബുദ്ധി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

അടുത്ത ലേഖനം
Show comments