മഞ്ജുവിനെ കാണാന്‍ ദിലീപ് ലൊക്കേഷനിലെത്തി, കട്ട കലിപ്പില്‍ മഞ്ജുവിന്റെ മാതാപിതാക്കള്‍! - ബിജു മേനോന്‍ ദിലീപിനോട് പറഞ്ഞത്

മഞ്ജുവിനെ കാണാന്‍ വന്ന ദിലീപിനോട് ബിജു മേനോന്‍ പറഞ്ഞത്...

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (15:48 IST)
ദിലീപ് - മഞ്ജു വാര്യര്‍ ജോഡിയുടെ പ്രണയകഥ സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രണയ കഥ നല്ല ‘ഫോമില്‍’ പോകുന്ന സമയത്താണ് ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന സിനിമ മലപ്പുറത്ത് ചിത്രീകരിക്കുന്നത്. ജയറാം, ബിജു മേനോന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
 
ദിലീപ് ചിത്രത്തിലില്ല. ഒരു ദിവസം അപ്രതീക്ഷിതമായി ദിലീപ് ലൊക്കേഷനിലേക്കെത്തി. മഞ്ജുവിനെ കാണുക എന്നത് തന്നെയായിരുന്നു ദിലീപിന്റെ ഉദ്ദേശം. എന്നാല്‍, ദിലീപിന്റെ വരവ് മഞ്ജുവിന്റെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. അവര്‍ ജയറാമിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. 
 
ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെന്തിനാ വന്നത്? അയാളെ ഉടന്‍ തന്നെ പറഞ്ഞ് വിടണം. എന്നൊക്കെ പറഞ്ഞ് മഞ്ജുവിന്റെ അച്ഛന്‍ ലൊക്കെഷനില്‍ ‘കലിപ്പ് സീന്‍’ ഉണ്ടാക്കി. ഇതൊക്കെ കണ്ട് നിന്ന ബിജു മേനോന്‍ ‘നീ വന്നത് അയാള്‍ക്കിഷ്ടമായിട്ടില്ല, അയാള്‍ ഭയങ്കര പ്രശ്നത്തിലാണ്’ എന്ന് പറഞ്ഞു. എന്നാല്‍, ഞാന്‍ പോകില്ലെന്ന് പറഞ്ഞ് ദിലീപ് അന്ന് ബിജു മേനോന്റെ റൂമില്‍ തങ്ങുകയായിരുന്നുവത്രേ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments