Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യര്‍ മോഹന്‍ലാലിനെ വിളിച്ച് അക്കാര്യം പറഞ്ഞു, ‘എന്താണ് സംഭവം?’ എന്ന ആകാംക്ഷയിലായിരുന്നു ലാല്‍ !

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (16:04 IST)
കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തില്‍ പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിലൂടെ ശബ്ദസാന്നിധ്യമായി മോഹന്‍ലാലുമുണ്ട്. മോഹന്‍ലാലിന്‍റെ ശബ്ദം ഉപയോഗിച്ചതിലൂടെ പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രം ആ സിനിമയിലെ ഏറ്റവും ശക്തവും സുന്ദരവുമായ സൃഷ്ടിയായി മാറി. സിനിമ കഴിഞ്ഞിറങ്ങിയാലും പീറ്റര്‍ ജോര്‍ജ്ജ് പ്രേക്ഷകനൊപ്പം വരുന്നത് മോഹന്‍ലാലിന്‍റെ ശബ്ദത്തിന്‍റെ മാസ്മരികത കൊണ്ടാണ്. 
 
നവാഗതനായ ആന്‍റണി സോണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പീറ്റര്‍ ജോര്‍ജ്ജിന് ശബ്ദം നല്‍കാനായി ആദ്യം ആലോചിച്ചത് മോഹന്‍ലാലിനെയല്ല. സംവിധായകന്‍ രഞ്ജിത് ഉള്‍പ്പടെ പലരെയും ആ ശബ്ദം ഡബ്ബ് ചെയ്യാന്‍ ആലോചിച്ചു. ഒടുവില്‍ മഞ്ജു വാര്യര്‍ വഴിയാണ് മോഹന്‍ലാല്‍ സൈറാബാനുവിന്‍റെ ഭാഗമാകുന്നത്.
 
സൈറാബാനുവിലെ പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്ന കാര്യത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ‘എന്താണ് സംഭവം?’ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. പിന്നീട് സംവിധായകന്‍ പോയി മോഹന്‍ലാലിനോട് കഥ പറഞ്ഞു. അപ്പോള്‍ തന്നെ സമ്മതം മൂളുകയും പിറ്റേദിവസം എറണാകുളത്തെത്തി ഡബ്ബ് ചെയ്യുകയുമായിരുന്നു.
 
ചിത്രത്തില്‍ രണ്ട് മിനിറ്റ് മാത്രമാണ് മോഹന്‍ലാലിന്‍റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി പീറ്റര്‍ ജോര്‍ജ്ജിനെ മാറ്റാന്‍ ആ രണ്ടുമിനിറ്റ് ശബ്ദം മതിയായിരുന്നു. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments