മണിരത്നം ചിത്രത്തിൽ നായകൻമാർ മമ്മൂട്ടിയും മോഹൻലാലും? !

Webdunia
ബുധന്‍, 19 ജൂലൈ 2017 (23:54 IST)
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാളത്തിൻറെ മെഗാതാരങ്ങൾ വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
 
ഈ സിനിമയിൽ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹൻലാൽ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകൾ. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തിൽ നാല് നായികമാർ ഉണ്ടാകുമെന്നും വിവരമുണ്ട്.
 
എ ആർ റഹ്‌മാൻ സംഗീതം നൽകുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മണിരത്നവും സന്തോഷ് ശിവനും ഒരുമിക്കുന്നത്.
 
മമ്മൂട്ടിയും മോഹൻലാലും ഒടുവിൽ നായകൻമാരായി എത്തിയത് ട്വൻറി20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്നത്തിൻറെ കഴിഞ്ഞ ചിത്രം കാട്രു വെളിയിടൈ പരാജയപ്പെട്ടത്തിൻറെ ക്ഷീണം ഈ പ്രൊജക്ടിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

അടുത്ത ലേഖനം
Show comments