മമ്മൂട്ടിക്ക് അടൂരിന്‍റെ ശിഷ്യന്‍ സമ്മാനിച്ചത് വിസ്മയചിത്രം, പടത്തിന് ബജറ്റ് 30 കോടി!

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (20:42 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയ്ക്ക് നിര്‍മ്മാണച്ചെലവ് 30 കോടി. അനവധി മാസങ്ങള്‍ ചിത്രീകരണം വേണ്ടിവരുന്ന സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.
 
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യന്‍ സജീവ് പിള്ള സംവിധാനം ചെയ്യുന്ന പ്രൊജക്ടിന് പേര് ‘മാമാങ്കം’ എന്നാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണിത്. വള്ളുവനാട്ടിലെ ചാവേര്‍ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒട്ടേറെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ആക്ഷന്‍ രംഗങ്ങളുമുണ്ട്.
 
12 വര്‍ഷത്തെ പരിശ്രമഫലമായാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടിക്ക് ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള കഥാപാത്രമായിരിക്കും ഈ സിനിമയിലേത്.
 
വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന സിനിമയില്‍ ഇന്ത്യയിലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കും. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരും ഈ പ്രൊജക്ടിനോട് സഹകരിക്കും.
 
വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം മമ്മൂട്ടിയുടെ കിടിലന്‍ പെര്‍ഫോമന്‍സിന് മാമാങ്കം വേദിയാകുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

അടുത്ത ലേഖനം
Show comments