മമ്മൂട്ടി ഒരുപാട് നിർബന്ധിച്ചു, പക്ഷേ ആ നടൻ നഷ്ടപ്പെടുത്തിയത് മണിരത്നം ചിത്രം !

മമ്മൂട്ടി ഒരുപാട് നിർബന്ധിച്ചു, പക്ഷേ അത് നടന്നില്ല!

Webdunia
ബുധന്‍, 24 മെയ് 2017 (09:34 IST)
മണിരത്നത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതിൽ ഒന്നാണ് ദളപതി. മമ്മൂട്ടി , രജനികാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത സിനിമ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ നിർബന്ധം കാരണം മണിരത്നം മറ്റൊരു നടനെ കൂടി ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. അത് മറ്റാരുമല്ല - നടൻ ജയറാം ആയിരുന്നു. 
 
കേരളത്തിലേപ്പോലെ തന്നെ ധാരാളം ആരാധകര്‍ ജയറാമിന് തമിഴിലും ഉണ്ട്. ദളപതിയില്‍ രജനികാന്തിനൊപ്പം പ്രധാന വേഷത്തിലെത്തിയ മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരമായിരുന്നു ജയറാമിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. എന്നാല്‍ മറ്റ് ചിത്രങ്ങളിലെ തിരക്ക് കാരണം ജയറാം ദളപതിയിലെ അവസരം നിഷേധിച്ചു.
 
തമിഴില്‍ നിരവധി സംവിധായകര്‍ക്കും കമലഹാസനുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കും ഒപ്പം ജയറാം അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്‌നം ചിത്രത്തിലോ രജനികാന്തിനൊപ്പമോ അഭിനയിക്കാന്‍ ജയറാമിന് സാധിച്ചിട്ടില്ല.
മണിരത്‌നം രജിനികാന്ത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ദളപതിയില്‍ ജയറാം നഷ്ടപ്പെടുത്തിയത്. 
 
ജയറാമിന് പകരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് സ്വാമിയായിരുന്നു. അരവിന്ദ് സ്വാമിയുടെ കരിയറിലെ ആദ്യ ചിത്രമായിരുന്നു ദളപതി. ദളപതിക്ക് ശേഷം മണിരത്‌നം സംവധാനം ചെയ്ത അടുത്ത ചിത്രത്തില്‍ അരവിന്ദ് സ്വാമിയായിരുന്നു നായകന്‍. 

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments