മമ്മൂട്ടി തന്നെ യോഗ്യൻ, കുരുപൊട്ടുന്നവർ ദയവായി ക്ഷമിക്കുക; കുഞ്ഞാലിമരയ്ക്കാർ മാസ് ഹിറ്റാകട്ടെയെന്ന് സംവിധായകൻ

'മലയാളം കണ്ട ഏറ്റവും വലിയ മാസ് ഹിറ്റ് ആകട്ടെ കുഞ്ഞാലിമരയ്ക്കാർ' - മമ്മൂട്ടി ചിത്രത്തിനു ആശംസകൾ നേർന്ന് സംവിധായകൻ

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (09:44 IST)
മമ്മൂട്ടി ആരാധകരെ ഒന്നാകെ കോരിത്തരിപ്പിക്കുന്ന വാർത്തയാണ് ആഗസ്ത് സിനിമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ സംവിധാനം ചെയ്യുന്നു!. പ്രഖ്യാപനം കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 
 
ചിത്രത്തെ പിന്തുണച്ച് സുരാജ് വെഞ്ഞാറമൂടും ദുൽഖർ സൽമാനും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയേയും കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും പിന്തുണച്ച് നിരവധി ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. 
 
കുഞ്ഞാലി മരക്കാരാകാന്‍ യോഗ്യന്‍ മമ്മൂട്ടി തന്നെയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ എംഎ നിഷാദ്. തന്റെ ഫേസ്ബുക്കിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരേയും അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പോസ്റ്റിട്ടത്. 
 
'കുഞ്ഞാലി മരിക്കാർ ആകാൻ എന്ത് കൊണ്ടും യോഗ്യൻ മമ്മൂട്ടി തന്നെ. ഇതെന്റ്റെ വ്യക്തിപരമായ അഭിപ്രായം. മറ്റ് അർത്ഥങ്ങൾ ചമച്ച്, കുരുപൊട്ടുന്നവർ ദയവായി ക്ഷമിക്കുക. ചരിത്രത്തോട് നീതി പുലർത്താൻ ശങ്കർ രാമകൃഷ്ണൻ ശ്രമിക്കുമെന്ന് കരുതാം നമ്മുക്ക്. ടി.പി രാജീവനിൽ പൂർണ്ണ വിശ്വാസം. മലയാളം കണ്ട ഏറ്റവും വലിയ മാസ് ഹിറ്റ് ആകട്ടെ ഈ ചിത്രം. NB..മങ്ങാട്ടച്ഛനാകാൻ മറ്റ് പലർക്കും കഴിയും കേട്ടോ.' - എന്നായിരുന്നു നിഷാദ് ഫേസ്ബുക്കിൽ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments