Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി മാപ്പ് പറഞ്ഞു!

തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്, ചിലതൊക്കെ കണ്ടാല്‍ ഉടന്‍ തന്നെ പറഞ്ഞ് പോകും

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (08:15 IST)
ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. സെവന്ത് ഡെ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്യാംധര്‍ ആണ് ഇതിന്റേയും സംവിധാനം. 
 
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് നടന്നു. മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍കരും പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. ഓഡിയോ ലോഞ്ചിങില്‍ വെച്ച് രസകരമായ ഒരു സംഭവം നടന്നു.
 
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ അവതാരികയ്ക്ക് തെറ്റി. കലാഭവന്‍ ഷാജോണ്‍ എന്നതിന് പകരം കലാഭവന്‍ ഷാനു എന്നായിരുന്നു അവതാരക വിളിച്ചത്. അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു. 
 
അഥിതികള്‍ ഓരോരുത്തരായി വേദിയിലേക്ക് കയറി, ഒപ്പം മമ്മൂട്ടിയും. വേദിയില്‍ മമ്മൂട്ടിക്ക് മൈക്ക് ലഭിച്ചപ്പോള്‍ അദ്ദേഹം ആദ്യം സംസാരിച്ചതും ഈ വിഷയമായിരുന്നു. പല ആളുകളേയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ക്ക് അറിയാവുന്നത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനു എന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണെന്നും അദ്ദേഹത്തെ തിരിച്ചറിയുന്നത് നല്ലതാണെന്നും മമ്മൂട്ടി അവതാരകയോട് പറഞ്ഞു.
 
സംഭവത്തില്‍ മറ്റുള്ളവരോട് മാത്രമല്ല അവതാരകയോടും മമ്മൂട്ടി മാപ്പ് ചോദിച്ചു. തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്. ചിലതൊക്കെ കണ്ടാല്‍ ഉടന്‍ തന്നെ പറഞ്ഞ് പോകും, എന്നും പറഞ്ഞ മമ്മൂട്ടി അവതാരകയോടും സോറി പറഞ്ഞു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments