Webdunia - Bharat's app for daily news and videos

Install App

മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍; കാരണം മോഹന്‍ലാലോ ?

മോഹന്‍ലാലിന് സഹായിക്കാന്‍ കഴിയുന്നില്ല, മേജര്‍ രവി കളംമാറ്റുന്നു

Webdunia
ചൊവ്വ, 30 മെയ് 2017 (09:28 IST)
മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തുന്നു. മേജര്‍ രവി പരീക്ഷിക്കാത്ത മേഖലയായ റൊമാന്റിക്കാണ് ചിത്രത്തിന്റെ കഥതന്തുയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള പ്രണയ ചിത്രമാണെന്നും പറയുന്നു. അതേസമയം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ ജോമോന്‍ ടി ജോണ്‍ നിര്‍മാതാവായി തുടക്കം കുറിയ്ക്കുകയാണ്. നിര്‍മാണത്തിനു പുറാമേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നതും ജോമോന്‍ തന്നെയാണെന്നാണ് വിവരം. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. നിവിന്റെ നായികയായി അഭിനയിക്കുന്നത് ഒരു പുതുമുഖ നടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  
 
മോഹന്‍ലാല്‍ അല്ലാതെ മേജര്‍ രവി ചിത്രത്തില്‍ എത്തുന്ന മൂന്നാമത്തെ നായകനാണ് നിവിന്‍ പോളി. മോഹന്‍ലാലിനെ നായകനാക്കി ഏറെ പ്രതീക്ഷയോടെ വന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് വന്‍ പരാജയമായതോടെയാണ് സ്ഥിരം നായകനായ ലാലിനെ മാറ്റി പരീക്ഷിക്കാന്‍ മേജര്‍ രവി ഒരുങ്ങുന്നതെന്നാണ് പലരും ചോദിക്കുന്നത്.  

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments