Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് ജയരാജ് പൂര്‍ണമായ തിരക്കഥ കൊടുത്തതാണ്, പക്ഷേ....

മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ ജയരാജ് ഇനിയെത്ര കാത്തിരിക്കണം?!

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (20:16 IST)
മോഹന്‍ലാലും ജയരാജും തമ്മില്‍ എന്താണ് പ്രശ്നം? അങ്ങനെയൊരു ചോദ്യം ആരുടെയും മനസില്‍ ഉയരാം. കാരണം, മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരില്‍ ഒരാളാണ് ജയരാജ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാളായ മോഹന്‍ലാലുമൊത്ത് അദ്ദേഹത്തിന് സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 
 
അതിന് എന്തായിരിക്കും കാരണം? ജയരാജ് പൂര്‍ണമായ തിരക്കഥ നല്‍കിയിട്ടുപോലും ആ പ്രൊജക്ടുകള്‍ക്കൊന്നും മോഹന്‍ലാല്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. അതിന് ജയരാജിന്‍റെ കൈയില്‍ തന്നെ ഉത്തരമുണ്ട്.
 
‘ദേശാടനം’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്‍റെ നിര്‍മ്മാണക്കമ്പനി ഒരു ചിത്രം ചെയ്യാന്‍ ജയരാജിനെ ക്ഷണിച്ചതാണ്. ആ പ്രൊജക്ട് ഏറെ മുന്നോട്ടുപോകുകയും തന്‍റെ ദക്ഷിണാഫ്രിക്കന്‍ യാത്ര പോലും അതിനായി മോഹന്‍ലാല്‍ മാറ്റിവയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ അവസാന നിമിഷം വ്യക്തിപരമായ ഒരു കാരണത്താല്‍ ജയരാജ് ആ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറി.
 
ആ സംഭവം ഒരുപക്ഷേ മോഹന്‍ലാലിന് ഏറെ അസ്വസ്ഥത ഉണ്ടാക്കിയിരിക്കാമെന്ന് ജയരാജ് പറയുന്നു. പിന്നീട് പലപ്പോഴും ജയരാജ് പൂര്‍ണമായ തിരക്കഥയോടെ മോഹന്‍ലാലിനെ സമീപിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ആര്‍ ജെ മാത്തുക്കുട്ടിയുടെ റെഡ് കാര്‍പ്പറ്റിലാണ് ജയരാജ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 
 
ജയരാജും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമ ഉടന്‍ ഉണ്ടാകട്ടെ എന്നാശംസിക്കാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

അടുത്ത ലേഖനം
Show comments