Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ കൂടുതല്‍ വലിയ സിനിമകളിലേക്ക്, 50 കോടിയുടെ ചിത്രം മേയ് മാസം തുടങ്ങും!

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (15:49 IST)
പുലിമുരുകന് ശേഷം കൂടുതല്‍ വലിയ സിനിമകള്‍ ചെയ്യുക എന്നതാണ് മോഹന്‍ലാലിന്‍റെ പുതിയ പോളിസി. ബജറ്റിന്‍റെ കാര്യത്തിലും ക്വാളിറ്റിയുടെ കാര്യത്തിലും പുലിമുരുകനെ വെല്ലുന്ന സിനിമകള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 
 
‘ഒടിയന്‍’ എന്ന സിനിമ അത്തരത്തില്‍ ഒന്നാണ്. ഈ സിനിമയ്ക്ക് 45 മുതല്‍ 50 കോടി വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. വി എ ശ്രീകുമാര്‍ മേനോനാണ് സംവിധായകന്‍.
 
മോഹന്‍ലാലിന് പുറമെ അമിതാഭ് ബച്ചന്‍, പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. ദുര്‍മന്ത്രവാദമാണ് ചിത്രത്തിന്‍റെ പ്രമേയം.
 
മമ്മൂട്ടിക്ക് കുട്ടിസ്രാങ്ക് എഴുതിനല്‍കിയ ഹരികൃഷ്ണനാണ് ഒടിയന്‍റെ രചയിതാവ്. പുലിമുരുകന്‍റെ ഛായാഗ്രാഹകനായ ഷാജിയാണ് ഒടിയനും ക്യാമറയിലാക്കുന്നത്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ സംവിധാനം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, സംഗീതം എം ജയചന്ദ്രന്‍.
 
പാലക്കാട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മേയ് 25ന് തുടങ്ങും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments