Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചിത്രം ഷങ്കറിന്‍റെ എന്തിരനെയും തകര്‍ത്തു!

മോഹന്‍ലാല്‍ ഷങ്കറിനെയും വീഴ്ത്തി!

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (14:47 IST)
ഷങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്‍’ എന്ന രജനികാന്ത് ചിത്രം കേരളത്തില്‍ വലിയ പടയോട്ടം നടത്തിയ സിനിമയാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തമിഴ്പടങ്ങളുടെ നിരയിലാണ് എന്തിരന്‍റെ സ്ഥാനം. എന്തിരന്‍റെ ടെക്‍നിക്കന്‍ ബ്രില്യന്‍സ് കണ്ട് ഞെട്ടിയ മലയാളികള്‍ ഇന്നും അതിന്‍റെ ഹാംഗോവറില്‍ നിന്ന് മോചിതരായിട്ടില്ല.
 
രജനികാന്തിന്‍റെ ഏറ്റവും പുതിയ സിനിമയായ കബാലി ഇപ്പോള്‍ എന്തിരന്‍റെ കേരളത്തിലെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. കേരളത്തില്‍ എന്തിരന്‍ നേടിയ ടോട്ടല്‍ കളക്ഷന്‍റെ റെക്കോര്‍ഡ് തകര്‍ത്താണ് കബാലി കുതിക്കുന്നത്. വെറും 14 ദിവസങ്ങള്‍ കൊണ്ട് 15.31 കോടി രൂപയാണ് കബാലി സ്വന്തമാക്കിയത്. എന്തിന്‍റെ കേരളത്തിലെ മൊത്തം കളക്ഷന്‍ 15.30 കോടി രൂപയായിരുന്നു.
 
മോഹന്‍ലാലാണ് കബാലി കേരളത്തില്‍ വിതരണം ചെയ്തത്. ഏകദേശം എട്ടരക്കോടി രൂപയ്ക്കായിരുന്നു കബാലി മോഹന്‍ലാല്‍ വാങ്ങിയത്. എന്തായാലും രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഇരട്ടി കളക്ഷന്‍ സ്വന്തമാക്കി കബാലി മോഹന്‍ലാലിന് കോടികളുടെ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്.
 
സാക്ഷാല്‍ ഷങ്കറിന്‍റെ ചിത്രത്തെ മലര്‍ത്തിയടിച്ചാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കബാലി കേരളത്തില്‍ പടയോട്ടം നടത്തുന്നത്. ഇനി കബാലിയുടെ മുമ്പിലുള്ളത് ഷങ്കറിന്‍റെ തന്നെ ‘ഐ’ ആണ്. 19 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ഐ സ്വന്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐയുടെ റെക്കോര്‍ഡ് കബാലി തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൂഗിള്‍ പേയില്‍ തെറ്റായ വ്യക്തിക്ക് പണം അയച്ചോ? എങ്ങനെ തിരികെ നേടാം

JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

ആനയുടെ ക്രൂരത; തൃശൂരില്‍ ഒരാളെ കുത്തിക്കൊന്നു, പാപ്പാന്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments