മോഹൻലാലിനെ പേടിച്ചിട്ടില്ല, അമൽ നീരദിൽ നിന്നും സന്തോഷ് ശിവനിലേക്ക്; മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് നിർമാതാവ്

മോഹൻലാലിനെ പേടിച്ചിട്ടല്ല, കുഞ്ഞാലി മരയ്ക്കാർ മാസങ്ങൾക്ക് മുമ്പ് പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയിരുന്നു: ഷാജി നടേശൻ

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (11:12 IST)
വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു കേൾക്കുന്നതാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാർ എന്നൊരു സിനിമ റിലീസ് ചെയ്യുമെന്ന്. എന്നാൽ, പിന്നീട് ഇതിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും  പുറത്തുവന്നിരുന്നില്ല. ഇന്നലെ കേരളപ്പിറവി ദിനത്തിനു ആരാധകരെ ഒന്നാകെ കോരിത്തരിപ്പിച്ചു കൊണ്ട് ആഗസ്ത് സിനിമാസ് ആ വാർത്ത പുറത്തു വിട്ടു. 
 
മമ്മൂട്ടിയെ നായകനാക്കി ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലും ഒരു കുഞ്ഞാലി മര്യ്കാർ വരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 
 
മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെ പേടിച്ചിട്ടാണോ എടുപിടീന്ന് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപിച്ചതെന്നും പരിഹാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അങ്ങനെയൊരു വിഷയം ഉയരുന്നേ ഇല്ലെന്ന് നിർമാതാവിൽ ഒരാളായ സന്തോഷ് ശിവൻ പറയുന്നു.
 
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രം മാസങ്ങള്‍ക്കു മുമ്പേ ആഗസ്റ്റ് സിനിമാസ് തീരുമാനിച്ചതാണെന്നും ഷാജി നടേശന്‍ വ്യക്തമാക്കി. അമല്‍ നീരദിനെക്കൊണ്ട് സിനിമ ചെയ്യിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം സന്തോഷ് ശിവനിലേക്ക് തന്നെ എത്തുകയായിരുന്നുവെന്ന് ഷാജി നടേശൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
കഴിഞ്ഞ ആറുമാസമായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു. 2018 മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാല്‍- പ്രീയദര്‍ശന്‍ ചിത്രം മനസില്‍ ആലോചിച്ചതേ ഉള്ളൂവെന്നും, എന്നാല്‍ ഓഗസ്റ്റ് സിനിമാസ് രണ്ടു വര്‍ഷമായി തിരക്കഥയടക്കം തയ്യാറായതാണെന്നും ഷാജി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments