രണ്ടും കല്‍പ്പിച്ച് മോഹന്‍ലാലിന്‍റെ മൈക്കിള്‍ ഇടിക്കുള; നേരിടാന്‍ മമ്മൂട്ടിയുടെ എഡ്ഡി!

Webdunia
തിങ്കള്‍, 15 മെയ് 2017 (15:26 IST)
ഇത്തവണത്തെ ഓണം തീ പാറുന്ന പോരാട്ടത്തിനാണ് സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. മമ്മൂട്ടി - മോഹന്‍ലാല്‍ യുദ്ധം തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രവും അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രവും ഓണത്തിന് ഏറ്റുമുട്ടും.
 
ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കോളജിലെ വൈസ് പ്രിന്‍സിപ്പലായാണ് അഭിനയിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി വളരെ സൌഹൃദത്തില്‍ പെരുമാറുന്ന സ്നേഹസമ്പന്നനായ അധ്യാപകനാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന മൈക്കിള്‍ ഇടിക്കുള. ബെന്നി പി നായരമ്പലമാണ് തിരക്കഥ. 
 
എന്നാല്‍ സമാനതകളേറെയുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ കഥാപാത്രവുമായി തീര്‍ത്തും വിപരീത സ്വഭാവ വിശേഷങ്ങളുള്ള എഡ്വേര്‍ഡ് ലിംവിംഗ്സ്റ്റണ്‍ എന്ന കോളജ് പ്രൊഫസറെയാണ് ‘എഡ്ഡി’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തനി ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസര്‍. ഉദയ്കൃഷ്ണയാണ് തിരക്കഥ.
 
മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. കനല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
മമ്മൂട്ടിക്കൊപ്പം എഡ്ഡിയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനും ഒരു പ്രധാന താരമാണ്. 
 
എന്തായാലും കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന രണ്ട് സിനിമകളും ഒരുമിച്ച് വരുമ്പോള്‍ ആര് കൂടുതല്‍ സ്കോര്‍ ചെയ്യും എന്നത് കാത്തിരുന്ന് കാണുകതന്നെ!

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments