രമേഷ് പിഷാരടിക്ക് നൈസായി പണി കൊടുത്ത് ബൈജു

ചിരിച്ച് പണ്ടാരടമങ്ങിപ്പോകും രമേഷ് പിഷാരടിക്ക് കിട്ടിയ ആ പണി കേട്ടാല്‍ !

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (12:51 IST)
കോമഡിയിലൂടെ സിനിമാ ലോകത്ത് ചേക്കേറിയ താരമാണ് രമേഷ് പിഷാരടി. നിന്ന നില്‍പ്പില്‍ കോമഡിയുണ്ടാക്കുന്നതില്‍ വിദഗ്ദനാണ് ഈ താരം. പിഷാരടി മുഖ്യ താരമായി എത്തുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിക്കുമുണ്ട് ഒരുപാട് ആരാധകര്‍.
 
ബഡായി ബംഗ്ലാവില്‍ സിനിമാ നടന്‍ ബൈജു അതിഥിയായി എത്തിയ ഒരു എപ്പിസോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഡായി ബംഗ്ലാവിലെത്തിയ ബൈജു തന്റെ കുടും‌ബത്തെ പറ്റി പറഞ്ഞു. ബൈജു വിവാഹം കഴിച്ചത് അയല്‍പ്പക്കത്ത്‌ നിന്നാണന്ന് കേട്ട പിഷാരടി ചേട്ടന്റെ ഒരു ഭാഗ്യം. ഞാന്‍ പൂനെന്നാണ് കെട്ടിയതെന്ന് മറുപടി നല്‍കി, എന്നാല്‍  ബൈജു അതിന് ചുട്ട മറുപടി നല്‍കി എന്നു വേണം പറയാന്‍.
 
"ഉയ്യോ ..പൂനേന്നാ.. കൊറേ കാശായിക്കാണവല്ലോടെ". ആക്കാന്‍ നോക്കുന്നവന് തിരിച്ചു നൈസായി പണിയുന്ന രീതിയായിരുന്നു അത്. ഏതാണ്ട് 36 വര്‍ഷമായി ബൈജു സിനിമയിലെത്തിയിട്ട്. ബാലതാരമായി അഭിനയിച്ചുതുടങ്ങിയതിനും മുന്‍പേ വല്ല കുട്ടിക്കാല ഓർമയും ഉണ്ടോ എന്ന മുകേഷിന്റെ ചോദ്യത്തിനും ബൈജു മറുപടി നല്‍കി. 
 
മുകേഷിന്റെ ആദ്യചിത്രമായ ബലൂണില്‍ ബൈജു ഡബ്ബ് ചെയ്തിട്ടുണ്ട്, അതും മുകേഷിന്റെ കുട്ടിക്കാല കഥാപാത്രത്തിന് വേണ്ടി. ബൈജുവിന്റെ മറുപടിയില്‍ മുകേഷ് പെട്ടു എന്ന് വേണം പറയാന്‍. ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്ന ആൾക്കാരാണ് മുകേഷും ബൈജുവും. ഇരുവരും തമ്മിലുണ്ടായ രസകരമായ പല അനുഭവങ്ങളും ബഡായ് ബംഗ്ലാവില്‍ ചിരി പടർത്തി.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments