രാമലീല ഇപ്പോള്‍ ഇറങ്ങിയാല്‍ ഹിറ്റാകുമോ? ഇല്ലെങ്കില്‍ ഇനിയെന്ന് റിലീസ് ചെയ്യണം? - ദിലീപ് ചിത്രത്തേക്കുറിച്ച് കടുത്ത ആശയക്കുഴപ്പം!

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (19:38 IST)
രാമലീല എന്ന ദിലീപ് ചിത്രം ഇപ്പോള്‍ റിലീസ് ചെയ്താല്‍ ഹിറ്റാകുമോ? അതോ ഓണത്തിന് പ്രദര്‍ശനത്തിന് എത്തിക്കണോ? അതൊന്നുമല്ലാതെ, ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അടങ്ങിയിട്ട് ഇറക്കിയാല്‍ മതിയോ? രാമലീലയുടെ അണിയറപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്.
 
15 കോടി രൂപയാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ നിര്‍മ്മാണച്ചെലവ്. പുലിമുരുകനിലൂടെ ചരിത്രവിജയം സ്വന്തമാക്കിയ ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മാതാവ്. രാമലീലയുടെ കുറച്ചുദിവസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
 
ചിത്രം ഉടന്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹം സംവിധായകനും നിര്‍മ്മാതാവിനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ പുറത്തിറങ്ങിയ ശേഷം രാമലീല തിയേറ്ററുകളിലെത്തുന്നതാകും ഉചിതമെന്നാണ് ദിലീപ് കരുതുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഇപ്പോള്‍ റിലീസ് ചെയ്താല്‍ രാമലീല ഹിറ്റാകുമോ? ദിലീപിന്‍റെ ഇമേജില്‍ ഉണ്ടായ ഇടിവ് സിനിമയെ ദോഷകരമായി ബാധിക്കുമോ? ഇതിന്‍റെയെല്ലാം ഉത്തരത്തിനായി സിനിമാലോകവും കാത്തിരിക്കുകയാണ്.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

അടുത്ത ലേഖനം
Show comments