ലാലിനെക്കുറിച്ച് ഇനി അങ്ങനെ പറഞ്ഞാല്‍ അവരെ ഞാന്‍ തല്ലും; ശ്രീനിവാസന്‍ പറയുന്നു

മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലുമെന്ന് ശ്രീനിവാസന്‍

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (11:43 IST)
വടക്കു നോക്കി യന്ത്രം എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ആ സിനിമയില്‍ ശ്യാമളയായി ആരെയാണ് കാസ്റ്റ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിങ്ങനെയുള്ളവരോടെല്ലാം ശ്രീനിവാസന്‍ ആ കഥ ചര്‍ച്ച ചെയ്തെങ്കിലും ശ്യാമളയായി ആരെ കാസറ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ലെന്നാണ് ശ്രീനി പറയുന്നത്.  
 
അതിനുശേഷം ഒരു ദിവസം മോഹന്‍ലാലിനെ കണ്ടവേളയില്‍ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. ശ്യാമളയായി ആരെയാണ് കാസ്റ്റ് ചെയ്യേണ്ടതെന്ന സംശയത്തിലാണ് താനെന്നും ശ്രീനീവാസന്‍ പറഞ്ഞു. ഇതു കേട്ട ഉടന്‍ തന്നെ തമ്പി കണ്ണന്താനത്തിന്റെ ചിത്രമായ നാടോടിയില്‍ തന്റെ കൂടെ അഭിനയിച്ചു ഒരു തമിഴ് താരമുണ്ട്. സംഗീതയെന്നാണ് അവരുടെ പേര്. അവരെ ഈ ചിത്രത്തിലെ നായികയാക്കിക്കോളൂ എന്നാണ് ലാല്‍ പറഞ്ഞതെന്ന് ശ്രീനി പറയുന്നു. 
 
ആ ഒരു സംഭവത്തിനു മുമ്പു വരെ താന്‍ ഓര്‍ത്തിരുന്നതു കലാബോധം ഇല്ലാത്ത ഒരു നടനാണ് മോഹന്‍ലാലെന്നാണ്. പക്ഷേ സംഗീതയെ നിര്‍ദേശിച്ചതോടെ അതു മാറി എന്നു ശ്രീനിവാസന്‍ പറയുന്നു. മാത്രമല്ല മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണ് എന്നു ആരെങ്കിലും പറഞ്ഞാല്‍ താന്‍ സമ്മതിച്ചുതരില്ലെന്നും  അവരെ താന്‍ തല്ലുമെന്നുമാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments