Webdunia - Bharat's app for daily news and videos

Install App

ലിജോ മോളോട് ശരിക്കും വല്ലാത്ത പ്രണയം തോന്നിപ്പോയി; അസ്കര്‍ അലി തുറന്നു പറയുന്നു

ഇടുക്കിയിലെ ഭംഗി അതുപോലെ എടുത്തുവെച്ചൊരു പെണ്‍കുട്ടിയാണ് ലിജോ മോള്‍

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (13:29 IST)
ചേട്ടന്‍ ആസിഫ് അലിയുടെ പിന്നാലെ അനിയന്‍ അസ്കര്‍ അലിയും സിനിമയിലെത്തിയിരിക്കുകയാണ്. ഹണീബി 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്‌കറിന്റെ അരങ്ങേറ്റം. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലെ നായികയായി തിളങ്ങിയ ലിജോമോളാണ് ചിത്രത്തില്‍ അസ്കറിന്റെ നായിക.
 
ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അസ്കര്‍ ലിജോയോട് ശരിക്കും പ്രണയം തോന്നിപ്പോയെന്ന് പറയുന്നത്. ഷൂട്ടിങ്ങ് സെറ്റില്‍ ലിജോയും അസ്‌കറും ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍ ആസിഫ് അലി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളെ കമിതാക്കള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും അസ്കര്‍ പറയുന്നു.
 
സംവിധായകന്‍ ഷൈജു ചേട്ടനാണ് ചിത്രത്തിലെ നായിക ലിജോ ആണെന്ന് പറയുന്നത്. നേരിട്ട് കണ്ടപ്പോള്‍ ഇടുക്കിയെ ഭംഗി അതുപോലെ എടുത്തു വച്ചൊരു പെണ്‍കുട്ടി ആയിട്ടാണ് ലിജോയെ തോന്നിയതെന്ന് അസ്കര്‍ പറയുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ ലിജോയ്ക്ക് ഒരു 'ഗിവ് ആന്റ് ടേക്ക്' ഉണ്ടായിരുന്നു. വളരെ സപ്പോര്‍ട്ടീവാണ്. അസ്‌കര്‍ അലിക്ക് ലിജോമോളോട് ഭയങ്കരമായി പ്രണയം തോന്നിപ്പോയി എന്ന് നടന്‍ പറയുന്നു.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടനടി ചികിത്സ നല്‍കണം; മുന്‍കൂര്‍ പണം ആവശ്യപ്പെടരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന നഗരം ഡല്‍ഹിയോ ബെംഗളൂരോ അല്ല! ഇതാണ്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

അടുത്ത ലേഖനം
Show comments