അച്ഛനും ഏട്ടനും പിന്നാലെ ധ്യാനും! ധ്യാന്റെ ചിത്രങ്ങ‌ൾക്ക് പ്രത്യേകതകൾ ഏറെ...

വിനീതിന് പിന്നാലെ ധ്യാനും! ഏട്ടനും അനിയനും നിവിനെ മതി!

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (10:45 IST)
അച്ഛന്റെ പാതയിലൂടെ എന്ന് വ്യക്തമാക്കി സിനിമയിലെത്തിയ നിരവധി പേരുണ്ട്. സംവിധാനം ആണെങ്കിലും അഭിനയം ആണെങ്കിലും മാതൃക അച്ഛനാണെന്ന് വിളിച്ചു പറയുന്ന യുവതാരങ്ങളാണ് ഇപ്പോഴുള്ളത്. ശ്രീനിവാസന് പിന്നാലെ വിനീത് ശ്രീനിവാസനും അഭിനയത്തിലേക്കെത്തി. പിന്നീട് സംവിധായകനുമായി. ഇപ്പോഴിതാ, അച്ഛന്റേയും ഏട്ടന്റേയും പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും സംവിധായകന്റെ കുപ്പായമിടുന്നു.
 
സംവിധാനം ധ്യാന്‍ ശ്രീനിവാസ് എന്ന് സ്‌ക്രീനില്‍ വരാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയില്‍ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതില്‍ വിജയിച്ചവരാണ് വിനീതും ധ്യാനും. ചിത്രത്തിന്റെ കഥയും ധ്യാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. 
 
ധ്യാൻ സംവിധായകനാകുമ്പോൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്കും ഉണ്ട് പ്രത്യേകതകൾ. ധ്യാനിന്റെ നായകൻ നിവിൻ പോളിയാണ്. വിനീത് ആദ്യമായി ചിത്രമൊരുക്കിയപ്പോഴും നിവിൻ ആയിരുന്നു നായകൻ. നിവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരറാണി നയൻതാരയാണ്.
 
മലയാളത്തിലും തമിഴിലും നിവിനും നയൻസിനും ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നത് നിവിന്റെ മാത്രം ആരാധകർ അല്ല, നയൻസിന്റേയും കൂടിയാണ്. ഇടവേളയ്ക്കു ശേഷമാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താര മലയാളത്തിലേക്കെത്തുന്നത്.  വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് ധ്യന്‍ ശ്രീനിവാസന്‍.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments