Webdunia - Bharat's app for daily news and videos

Install App

വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാലിനെ ‘അങ്കിള്‍’ എന്ന് വിളിക്കാനുള്ള അവകാശം വിനീത് ശ്രീനിവാസനുണ്ട്: ലാല്‍ ഫാന്‍സ്

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:53 IST)
നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമ്മിക്കി കമ്മല്‍’ വേര്‍ഷനില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ച വീഡിയോ വിനീത് ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്ന് പറഞ്ഞായിരുന്നു വിനീത് വീഡിയോ ഷെയര്‍ ചെയ്തത്.
 
എന്നാല്‍, മോഹന്‍ലാലിനെ ‘ലാല്‍ അങ്കിള്‍’ എന്ന് വിളിച്ചത് ചില ലാല്‍ ഫാന്‍സിനു ഇഷ്ടമായില്ല. വിനീതിന്റെ പോസ്റ്റിനു കീഴില്‍ തെറിവിളിയും ചീത്തവിളിയുമായി അവരെത്തി. വിനീതിനെ അപമാനിക്കുന്ന രീതിയില്‍ വരെയായി കാര്യങ്ങള്‍. സംഭവം വൈറലായതോടെയാണ് ലാല്‍ ഫാന്‍സ് മാപ് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 
 
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ പോസ്റ്റ്:
 
വിനീത് ശ്രീനിവാസന്‍ എന്ന നമ്മുക്ക് ഏവർക്കും പ്രീയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടു. വിനീതിന് നമ്മുടെ ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. 
 
തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസൻ വിളിച്ചു ശീലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്.
 
അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

അടുത്ത ലേഖനം
Show comments