Webdunia - Bharat's app for daily news and videos

Install App

വൈശാഖും മമ്മൂട്ടിയും റെഡി, പക്ഷേ ടോമിച്ചൻ തയ്യാറല്ല? രാജ 2 വരില്ല!

വൈശാഖ് എഴുതി നൽകിയ തിരക്കഥ ഇഷ്ടമായില്ല, രാജ 2 വരില്ല!

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (14:29 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് രാജ 2. മലയാളത്തിൽ പല റെക്കോർഡുകളും മാറ്റിയെഴുതിയ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണ ഘടകം. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ മമ്മൂട്ടി ആരാധകരെ ധർമ്മസങ്കടത്തിലാക്കിയിരിക്കുകയാണ്.
 
പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജ 2 നിര്‍മിയ്ക്കാന്‍ ടോമിച്ചന്‍ മുളകുപാടം തയ്യാറല്ലത്രെ. ചിത്രം നിര്‍മിയ്ക്കുന്നതില്‍ നിന്ന് ടോമിച്ചന്‍ പിന്മാറിയതു കാരണം സിനിമ ഉപേക്ഷിച്ചു എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായി ഉയരുന്ന രാജ 2 പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ തന്നെ നിര്‍മിയ്ക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. 
 
പ്രഖ്യാപിച്ചതില്‍ പിന്നെ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തിരക്കഥാ എഴുത്തിന്റെ തിരക്കിലാണെന്നാണ് വൈശാഖ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിന്റെ നിര്‍മാണ ചുമതലയില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്മാറി എന്ന്. വൈശാഖ് എഴുതി ഏല്‍പിച്ച തിരക്കഥ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ടോമിച്ചന്‍ പിന്മാറുന്നു എന്നാണ് വാര്‍ത്തകള്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments