Webdunia - Bharat's app for daily news and videos

Install App

ശബ്‌ദനിയന്ത്രണം, അത് മമ്മൂട്ടിയെ കണ്ടുപഠിക്കണം; സംവിധായകന്‍റെ നിര്‍ദ്ദേശം മോഹന്‍ലാലിനോട്!

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (17:08 IST)
വോയ്സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല. സംഭാഷണത്തില്‍ കൃത്യമായ വികാരനിയന്ത്രണങ്ങള്‍ വിജയകരമായി നടപ്പാക്കിയതാണ് മമ്മൂട്ടിയെ എതിരാളികളില്ലാത്ത നടനായി വളര്‍ത്തിയത്. താന്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രം മുതലാണ് മമ്മൂട്ടി വോയിസ് മോഡുലേഷനില്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് സംവിധായകന്‍ ഫാസില്‍ അടുത്തിടെ പറഞ്ഞിരുന്നു.
 
“മമ്മൂട്ടി വോയ്സ് മോഡുലേഷന്‍റെ കാര്യം ശ്രദ്ധിച്ചുതുടങ്ങിയത് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ മുതലാണ്. ഒരുദിവസം എറണാകുളം ബി ടി എച്ചില്‍ പോയപ്പോള്‍ അവിടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഉണ്ട്. അവര്‍ തലേദിവസമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടത്. എന്നെ കണ്ടയുടനെ പറഞ്ഞു - ‘ഞങ്ങള്‍ മോഹന്‍ലാലിന്‍റെയടുത്ത് പറയാനിരിക്കുകയായിരുന്നു, അതിലെ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ അപാരമാണ്. അതൊന്ന് കേട്ടുനോക്കാന്‍’. പിന്നീട് മോഹന്‍ലാല്‍ ആ പടം കാണുകയും ലാലിന്‍റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടാകുകയും ചെയ്തു“ - ഫാസില്‍ പറയുന്നു.
 
“ഞാന്‍ പിന്നീട് തുടര്‍ച്ചയായി നാല് മമ്മൂട്ടിച്ചിത്രങ്ങള്‍ ചെയ്തു. അതിനുശേഷമാണ് ലാലിനെ വച്ച് മണിച്ചിത്രത്താഴ് എടുക്കുന്നത്. മണിച്ചിത്രത്താഴ് കണ്ടശേഷം മമ്മൂട്ടി എന്നെ വിളിച്ചുപറഞ്ഞു, ‘അങ്ങേര് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്’ എന്ന്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അടുത്തിടെ ഫാസില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments