ഷാരൂഖിന് ഗൌരിയെ കുറിച്ചു പരാതി

Webdunia
ഞായര്‍, 4 ഒക്‌ടോബര്‍ 2009 (12:42 IST)
PTI
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന് ഭാര്യ ഗൌരിയെ കുറിച്ച് പരാതിയുണ്ട് ! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാമെങ്കിലും സംഗതി സത്യമാണ്. വിവാഹം കഴിഞ്ഞ് 24 വര്‍ഷമായിട്ടും തനിക്ക് ഗൌരി ഒരു സമ്മാനം പോലും തന്നിട്ടില്ലെന്നാണ് കിംഗ് ഖാന്റെ പരാതി !

താന്‍ മിക്കപ്പോഴും ഭാര്യയ്ക്ക് സമ്മാനം നല്‍കാറുണ്ട്, പക്ഷേ അവയില്‍ മിക്കതും അവര്‍ സ്വീകരിക്കാറില്ല എന്ന രഹസ്യവും ഷാരൂഖ് തുറന്നടിക്കുന്നു. നല്‍കുന്ന സമ്മാനം വാങ്ങി എല്ലാവരുടെയും മുന്നില്‍ വച്ച് തനിക്കൊരു ആലിംഗനം നല്‍കും. എന്നാല്‍, ഇവയില്‍ മിക്കതും തിരികെ നല്‍കുകയും പകരം മറ്റെന്തെങ്കിലും എടുക്കുകയുമാണ് ഗൌരിയുടെ പതിവ്.

ഷാരൂഖിന് സമ്മാനം നല്‍കാത്തതിനെ കുറിച്ച് ഗൌരിക്ക് ന്യായവുമുണ്ട്. താനടക്കം എല്ലാം സ്വന്തമായിട്ടുള്ള ഒരാള്‍ക്ക് ഇനി എന്തു സമ്മാനം കൊടുക്കാന്‍ പറ്റും എന്നാണ് ഗൌരി ചോദിക്കുന്നത് !

ഒരിക്കല്‍, ചികിത്സാര്‍ത്ഥം ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ ഗൌരി തന്നെ പറ്റിച്ച കാര്യവും ഷാരൂഖ് ഓര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ഷാരൂഖ് കുറെയധികം ടീഷര്‍ട്ടുകള്‍ വാങ്ങിക്കൂട്ടി. എന്നാല്‍, അവ പാകമല്ലാത്തതിനാല്‍ ഗൌരിയോട് അവ മാറ്റി വാങ്ങാന്‍ പറഞ്ഞു. മാറ്റിവാങ്ങലൊന്നും ഇംഗ്ലണ്ടില്‍ നടക്കില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ഗൌരി രഹസ്യമായി അവ കൊടുത്തിട്ട് പകരമൊരു ഹാന്‍ഡ് ബാഗ് സ്വന്തമാക്കി. ആശുപത്രിയില്‍ കിടക്കുന്ന ഷാരൂഖിനിപ്പോള്‍ ടീഷര്‍ട്ടിന്റെ ആവശ്യമില്ല, ഒരു ഹാന്‍ഡ് ബാഗ് അതിനെക്കാള്‍ പ്രയോജനപ്പെടും, എന്നായിരുന്നു ഇതെ കുറിച്ച് ഗൌരിയുടെ വിശദീകരണം.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

Show comments