Webdunia - Bharat's app for daily news and videos

Install App

സണ്ണി വെയിനോടൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്ന് ഭാമ; അന്ന് സംഭവിച്ചത് !

സണ്ണി വെയിനോടൊപ്പം അഭിനയിക്കില്ലെന്ന് ഭാമ

bhama
Webdunia
ബുധന്‍, 24 മെയ് 2017 (13:24 IST)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് സണ്ണി വെയിന്‍. തുടക്ക കാലത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചതോടു കൂടിയാണ് മലയാള സിനിമ ഈ യുവതാരത്തെ ഏറ്റെടുത്തത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. 
 
സണ്ണി വെയിന്‍ നായകനായുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് പറ്റില്ലെന്ന് നടി ഭാമ പറഞ്ഞുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് ഭാമ നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വളച്ചൊടിച്ചായിരുന്നു ഇത്തരമൊരു ഗോസിപ്പ് പാപ്പരാസികള്‍ പ്രചരിപ്പിച്ചത്. പിന്നീട് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
 
തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഭാമ ഇത്തരത്തില്‍ പറഞ്ഞുവെന്ന് കേട്ടപ്പോള്‍ തനിക്ക് ഒരുപാട് വിഷമമായെന്ന് സണ്ണി പറയുന്നു. എന്നാല്‍ ഭാമ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. പിന്നീട് അവര്‍ തന്നെ വിളിച്ച് ക്ഷമാപണം അറിയിക്കുകയും ചെയ്തു. പല തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ വേട്ടയാടിയിട്ടുണ്ടെന്ന് സണ്ണി വെയിന്‍ വ്യക്തമാക്കി. 
 
ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനാവാറുണ്ടെന്നും സണ്ണി പറഞ്ഞു. പ്രതികരിക്കാന്‍ കിട്ടുന്ന തുറന്ന വേദിയായാണ് സോഷ്യല്‍ മീഡിയയെ കാണുന്നത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള പല കാര്യങ്ങളും മുഖ്യാധാരാ മാധ്യമങ്ങള്‍ അവഗണിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ വളരെ വലുതാണെന്നും പ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് മാത്രമേ പ്രതികരണം രേഖപ്പടുത്താറുള്ളൂവെന്നും സണ്ണി പറഞ്ഞു.  

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments