Webdunia - Bharat's app for daily news and videos

Install App

സല്‍മാനെ കുറ്റം പറയരുതെന്ന് അസിന്‍

Webdunia
ഞായര്‍, 11 ഒക്‌ടോബര്‍ 2009 (17:24 IST)
PRO
ബോളിവുഡില്‍ ‘ബാഡ് ബോയ്’ ഇമേജു സൃഷ്ടിച്ച മസില്‍ മാന്‍ സല്ലുവിനെ ആളുകള്‍ മനഃപൂര്‍വം കരിവാരിത്തേക്കുക്കയാണെന്ന് അസിന്‍. തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയ അസിന്‍ ‘ലണ്ടന്‍ ഡ്രീംസ്’ എന്ന ഒരൊറ്റ ചിത്രത്തിന്റെ ഷൂട്ടിലൂടെ സല്‍മാനെ മനസ്സിലാക്കാന്‍ സാധിച്ചു എന്ന് അവകാശപ്പെടുന്നു.

ആമിര്‍ഖാനൊപ്പം അഭിനയിച്ച് ബോളിവുഡില്‍ കാലുറപ്പിച്ച അസിന്‍ ‘ലണ്ടന്‍ ഡ്രീംസില്‍’ അഭിനയിക്കാന്‍ പോകും മുമ്പുതന്നെ സല്‍മാനെ കുറിച്ചുള്ള അപവാദ കഥകളും മുന്നറിയിപ്പുകളും കേട്ടു തുടങ്ങിയിരുന്നു. എന്നാല്‍, ഷൂട്ട് കഴിഞ്ഞപ്പോഴേക്കും പാവം സല്ലുവിനെതിരെ ആളുകള്‍ അപവാദം കെട്ടിച്ചമയ്ക്കുകയാണ് എന്ന് അസിന് മനസ്സിലായത്രേ.

സല്‍മാന്‍ സെറ്റില്‍ താമസിച്ചേ വരികയുള്ളൂ എന്ന പ്രചരണവും ശക്തമായിരുന്നു എന്ന് അസിന്‍ ഓര്‍ക്കുന്നു. എന്നാല്‍, ലണ്ടന്‍ ഡ്രീംസിന്റെ വിദേശത്തുള്ള ഷെഡ്യൂള്‍ സല്‍മാന്‍ അടക്കമുള്ളവരുടെ കൃത്യനിഷ്ഠകാരണം ഉദ്ദേശിച്ചതിലും നേരത്തെ തീര്‍ക്കാനായെന്ന് അസിന്‍ ചൂണ്ടിക്കാണിക്കുന്നു.

ആമിര്‍ എത്രത്തോളം മാന്യനായിരുന്നോ അത്രയും മാന്യനാണ് സല്‍മാനെന്നും അസിന്‍ പറയുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരേ പോലെ വ്യക്തിത്വം കാക്കുന്ന സല്‍മാന്‍ ഒരിക്കലും തന്റെ അഭിനയത്തില്‍ കൈകടത്താനോ നിര്‍ദ്ദേശം നല്‍കാനോ മിനക്കെട്ടിരുന്നില്ല.

സല്‍മാന് സ്വന്തം വളര്‍ത്തു നായയോടുള്ള സ്നേഹം പ്രസിദ്ധമായിരുന്നു. ഷൂട്ടിംഗിനിടെ ഒരു ദിവസം നായ ചത്തു പോയി. അന്നേ ദിവസം ചിത്രീകരിക്കേണ്ടത് ഒരു അടിപൊളി ഗാന രംഗവും. എന്നാല്‍, തന്റെ വ്യക്തിപരമായ കാരണങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയാസമാവരുത് എന്ന് നിര്‍ബന്ധമുള്ള സല്ലു അന്നും ഷൂട്ടിനെത്തി, സല്ലുവിന്റെ വ്യക്തിത്വത്തെ കുറിച്ച് അസിന്‍ വിശദീകരിക്കുന്നു.

ലണ്ടന്‍ ഡ്രീംസില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് അസിന്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 30 ന് ചിത്രം റിലീസാവും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

Show comments