സുരേഷ്ഗോപി ഓടിച്ച കുതിരയും മമ്മൂട്ടിയും!

മമ്മൂട്ടി ഓടിച്ചത് സുരേഷ്ഗോപിയുടെ കുതിരയെ!

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (17:39 IST)
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എന്നാല്‍ അതൊക്കെ പറഞ്ഞുതീര്‍ത്ത് ഇരുവരും വീണ്ടും ചങ്ങാതികളായത് അടുത്തിടെയാണ്.
 
എന്നാല്‍ മമ്മൂട്ടിയും സുരേഷ്ഗോപിയും കടുത്ത പിണക്കത്തിലായിരുന്ന സമയത്തെ ഒരു കഥ കേട്ടോ? ഇതുകേട്ടാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നോ എന്ന് ആര്‍ക്കും സംശയം തോന്നും. 
 
എം എ നിഷാദ് ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയം. ആ പടത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്തി. മമ്മൂട്ടിയുടെ ഇന്‍‌ട്രൊഡക്ഷന്‍ രംഗം കിടിലനാക്കാനായിരുന്നു നിഷാദിന്‍റെ പദ്ധതി. അതിനായി മമ്മൂട്ടി കുതിരപ്പുറത്തുവരുന്ന രംഗമാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ചാലക്കുടിയില്‍ നിന്ന് ഒരു കുതിരയെയും ഏര്‍പ്പാടാക്കി. 
 
എന്നാല്‍ എല്ലാ കുതിരപ്പുറത്തും കയറുന്നയാളല്ല മെഗാസ്റ്റാര്‍. കുതിര കുഴപ്പക്കാരനാണെങ്കില്‍ പുറത്തുകയറുന്നവന്‍റെ കാര്യം പോക്കുതന്നെ. ഇതറിയാവുന്ന മമ്മൂട്ടി ഈ കുതിരയുടെ പൂര്‍വചരിത്രം തിരക്കി. കുതിര സിനിമാഷൂട്ടിംഗില്‍ മുമ്പും പങ്കെടുത്തിട്ടുള്ളതാണെന്നും സുരേഷ്ഗോപി ഈ കുതിരയുടെ പുറത്ത് കയറിയിട്ടുള്ളതാണെന്നും എം എ നിഷാദ് ഉടന്‍ തന്നെ മമ്മൂട്ടിയെ അറിയിച്ചു. 
 
“സുരേഷ്ഗോപി കയറിയിട്ടുള്ളതാണോ? എങ്കില്‍ പ്രശ്നമില്ല. ഞാനും കയറാം” - എന്നുപറഞ്ഞ് ഉടന്‍ തന്നെ മമ്മൂട്ടി കുതിരപ്പുറത്തു ചാടിക്കയറി. സുരേഷ്ഗോപി ഓടിച്ച കുതിരയാണെങ്കില്‍ കുഴപ്പമുണ്ടാക്കുന്നവനായിരിക്കില്ല എന്ന ബോധ്യത്താലാണത്രേ മമ്മൂട്ടി ധൈര്യപൂര്‍വം അതിന്‍റെ മുകളില്‍ കയറി അഭിനയിക്കാന്‍ തയ്യാറായത്. 
 
എന്തായാലും ആ ധൈര്യം സീനിന്‍റെ അവസാനം വരെ മമ്മൂട്ടി പ്രകടിപ്പിച്ചു. സീന്‍ ഗംഭീരമാകുകയും ചെയ്തു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments