‘ക്ലാസിലെ ബാക് ബെഞ്ചര്‍ ആയിരുന്നു ആഷ്’ - ഐശ്വര്യയുടെ കോളേജ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ക്ലാസ്മേറ്റ്

കോളെജിലെ സുന്ദരിയായ പെണ്‍കുട്ടി പില്‍ക്കാലത്ത് ലോകസുന്ദരിയായി!

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (08:19 IST)
ഐശ്വര്യ റായിയെ ലോകസുന്ദരിയെന്ന് വിളിക്കുമ്പോള്‍ അവരുടെ കണ്ണുകളും തിളങ്ങി നില്‍ക്കുന്ന സൌന്ദര്യവുമാണ് എല്ലാവര്‍ക്കും ഓര്‍മവരിക. കണ്ണെടുക്കാന്‍ തോന്നില്ല ആഷിനെ കണ്ടാല്‍. അന്നും ഇന്നും ലോകസുന്ദരി ഐശ്വര്യ തന്നെ. ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമായി തിളങ്ങി നില്‍ക്കുന്ന ആഷിനെ കുറിച്ച് ചില രഹസ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ആഷിന്റെ പഴയ സഹപാഠിയാണ് ആഷിനെ കുറിച്ച് പറയുന്നത്.
 
റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെ ശിവാനി എന്ന ഐശ്വര്യയുടെ പഴയൊരു സുഹൃത്താണ് ആഷിനൊപ്പം പഠിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘ഐശ്വര്യയുടെ സൗന്ദര്യത്തിൽ മതിമറന്ന് കോളേജിലെ ആൺപിള്ളേർ അന്നുമുതല്‍ക്കേ അവൾക്കു ചുറ്റും ഉണ്ടായിരുന്നു. ഐശ്വര്യ വരുന്നതും കാത്ത് പലരും കോളെജ് ഗേറ്റിനു മുന്നില്‍ നില്‍ക്കുമായിരുന്നു’
 
‘അതിസുന്ദരിയായിരുന്നു ആഷ്. കോളജിലെ ആണ്‍കുട്ടികള്‍ മാത്രമായിരുന്നില്ല പെണ്‍കുട്ടികളും അവളുടെ സൌന്ദര്യത്തിന്റെ ആരാധകരായിരുന്നു. എന്നും ക്ലാസ് തുടങ്ങുന്നതിന്റെ അവസാന നിമിഷമാണ് ഐശ്വര്യയും കൂട്ടുകാരും എത്തുക. എപ്പോഴും ക്ലാസിലെ ലാസ്റ്റ് ബെഞ്ചിലായിരുന്നു അവര്‍ ഇരിക്കുക.‘ 
 
‘എല്ലാ അധ്യാപകരുടെയും കണ്ണിലുണ്ണിയുമായിരുന്നു ഐശ്വര്യ. പഠനത്തിലും ഐശ്വര്യ മികവ് പുലര്‍ത്തിയിരുന്നു. കോളജിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്.‘ - ശിവാനി പറയുന്നു. കോളെജിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി പില്‍ക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയാണ് താനെന്ന് തെളിയിക്കുകയായിരുന്നു.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments