‘സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടണം’: അനുഭവങ്ങള്‍ പങ്കുവെച്ച് കങ്കണ

ശാരീരികമായി പീഡിപ്പിക്കപ്പെട്ട അനുഭവം തുറന്ന് പറഞ്ഞ് കങ്കണ !

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (08:45 IST)
ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. വാക്കുകള്‍ കൊണ്ട് എല്ലാവരെയും തോല്‍പിക്കുന്ന നടിയാണ് കങ്കണ റാണവത്. ഈയിടെ കങ്കണ ബോളിവുഡില്‍ സ്വജനപക്ഷാപാതം നിലനില്‍ക്കുന്നുണ്ടെന്നും കരണ്‍ ജോഹര്‍ അതില്‍ മിടുക്കനാണെന്നും സിനിമ നിര്‍മാതാവായ കരണിനോട് മുഖത്ത് നോക്കി പറഞ്ഞ് എല്ലവാരെയും ഞെട്ടിച്ചിരുന്നു.
 
എന്ത് കാര്യവും മുഖത്ത് നോക്കി പറയാന്‍ കങ്കണയ്ക്ക് മടിയില്ല ഹൃത്വിക് റോഷന്‍ തന്റെ മുന്‍ കാമുകനായിരുന്നെന്ന് തുറന്ന് പറഞ്ഞും കങ്കണ വാര്‍ത്തിയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കങ്കണയുടെ വെളിപ്പെടുത്തലിനെതിരെ ഹൃത്വിക് കേസ് വരെ കൊടുത്തിരുന്നു. 
 
ഇപ്പോള്‍ സിനിമയിലേക്ക് വന്നപ്പോള്‍ മുതല്‍ താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കങ്കണ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ താരങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതും പ്രേമിക്കുന്നതും സാധാരണമാണ്. തിരക്കുള്ള താരങ്ങള്‍ക്ക് പുറത്ത് നിന്ന് ആളെ കിട്ടാതെ ആവുന്നതാണ് ഇതിന് കാരണമെന്നും കങ്കണ പറഞ്ഞിരുന്നു.
 
നായികമാര്‍ അവരുടെ കൂടെ കിടക്ക പങ്കിട്ടാല്‍ നിങ്ങളുടെ ജീവിതം സങ്കീര്‍ണമാവും എന്നുമാണ് കങ്കണ പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ വിശ്വസിക്കരുതെന്നാണ് കങ്കണ പറയുന്നത്. കല്യാണം കഴിഞ്ഞിട്ട് സന്തോഷമാണെന്ന് പറയുന്ന ഒരു പുരുഷനെയും എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് കങ്കണ പറയുന്നത്.
 
സിനിമയില്‍ ആദ്യം എത്തിയപ്പോള്‍ താന്‍ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. അയാള്‍ ഒരു സഹതാരം പോലുമായിരുന്നില്ലെന്നും പിന്നീട് ഒരിക്കലും അത്തരം പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്നും കങ്കണ പറയുന്നു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

അടുത്ത ലേഖനം
Show comments