Webdunia - Bharat's app for daily news and videos

Install App

ഇതാണ് ഫ്രണ്ട്ഷിപ്; സൗഹൃദങ്ങളുടെ കഥ പറഞ്ഞ 10 മലയാള സിനിമകള്‍

തോമസുകുട്ടിയേയും അപ്പുക്കുട്ടനേയും ആർക്കെങ്കിലും മറക്കാൻ കഴിയുമോ?

Webdunia
ശനി, 26 മെയ് 2018 (13:11 IST)
ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ലോകം സൗഹൃദങ്ങളുടെ ദിനമായി ആഘോഷിക്കുന്നത്. ജീവിതത്തിൽ ഒരു സൗഹൃദമെങ്കിലും ഇല്ലാത്തവരായി ആരുമുണ്ടാകില്ല. മലയാളം, തമിഴ് തുടങ്ങി ഏതു ഭാഷകളിലെ സിനിമ എടുത്താലും അതിൽ ഫ്രണ്ട്ഷിപ് ഉണ്ടാകും. 
 
സിനിമയുടെ കഥയിലേക്ക് കടക്കുമ്പോല്‍ സൗഹൃദ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്. അത്തരത്തില്‍ ക്ലാസ്‌മേറ്റ്‌സും ഹരിഹര്‍ നഗറും ദോസ്തും ഫ്രണ്ട്‌സും അങ്ങനെ മലയാളികള്‍ നഞ്ചിലേറ്റിയ സൗഹൃദങ്ങളുടെ കഥ സിനിമകളേറെ. മലയാളത്തിലെ മികച്ച 10 സൌഹ്രദ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
 
1. ക്ലാസ്‌മേറ്റ്സ്
 
ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്സ് ഒരു ക്യാമ്പസ് ചിത്രമാണ്. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന സിനിമയിൽ പ്രഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ തുടങ്ങിയവരാണ് അഭിനയിച്ചത്.
 
2. നോട്ട് ബുക്ക്
 
മലയാളികൾ ഇതുവരെ കാണാത്ത ഒരു പ്രമേയമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന ചിത്രത്തിൽ. പെൺകുട്ടികൾ തമ്മിലുള്ള ‘എടാ’ വിളിയായിരുന്നു പ്രധാനം. നല്ലൊരു സന്ദേശം നൽകുന്ന ചിത്രത്തിൽ റോമ, പാർവതി തുടങ്ങിയവരാണ് അഭിനയിച്ചത്.
 
3. ഇൻ ഹരിഹർ നഗർ
 
മലയാളത്തിലെ സൗഹൃദ ബന്ധങ്ങളുടെ കഥ പറയുമ്പോള്‍ ഒഴിച്ചുകൂടാത്തതാണ് ഹരിഹര്‍ നഗര്‍ സിനിമകള്‍. ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ വന്നു. മൂന്നും പ്രേക്ഷകര്‍ ആസ്വദിച്ചു. തോമസുകുട്ടിയും ഗോവിന്ദന്‍കുട്ടിയും മഹാദേവനും  അപ്പുക്കുട്ടനും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട കൂട്ടുകാരാണ്. സിദ്ദിഖ്-ലാല്‍ ആണ് ആ സൃദസിനിമയുടെ സൃഷ്ടാക്കള്‍.
 
4. നാടോടിക്കാറ്റ്
 
ദാസനെയും വിജയനെയും ഒഴിച്ചു നിര്‍ത്തി ഒരു സൗഹൃദ ബന്ധം മലയാള സിനിമയ്ക്ക് പറയാനില്ല. നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ ഇല്ലാഞ്ഞത് എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന മറുപടി മലയാളികളും വിശ്വസിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു.
 
5. ഫ്രണ്ട്സ്
 
സിദ്ദിഖ് ഒരുക്കിയ ഫ്രണ്ട്സ് എന്ന ചിത്രവും ഫ്രണ്ട്ഷിപ്പിനെയാണ് പറയുന്നത്. മുകേഷ്, ജയറാം, ശ്രീനിവാസൻ എന്നിവരുടെ സൌഹ്രദമാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയും മീനയും നായികമാരായെത്തിയ ചിത്രം സൗഹൃദത്തിന്റെയും ബന്ധത്തിനെയും വിലയും മൂല്യവും വിളിച്ചു പറയുന്നതാണ്. 
 
6. ദോസ്ത്
 
സൗഹൃദവും പ്രണയവും തന്നെയാണ് തുളസിദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രവും പറഞ്ഞത്. ഉദകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ട് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ദിലീപും കുഞ്ചാക്കോ ബോബനുമാണ് ദോസ്ത്തായി എത്തിയത്. 
 
7. നിറം
 
കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ നിറം അവസാനം വരെ പറയുന്നത് ഫ്രണ്ട്ഷിപ് ആണ്. ക്ലൈമാക്സിൽ പ്രണയമാണ് വിജയിക്കുന്നതെങ്കിലും ഇരുവരുടെയും ഫ്രണ്ട്ഷിപ് കണ്ടിരിക്കാൻ തന്നെ രസമാണ്. സൗഹൃദങ്ങള്‍ക്കിടയില്‍ 'ഡാ' എന്ന വാക്കിന് പ്രചാരം ലഭിച്ചത് ഈ കമല്‍ ചിത്രത്തിന് ശേഷമാണെന്ന് വേണമെങ്കില്‍ പറയാം
 
8. സീനിയേഴ്സ്
 
സൗഹൃദങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ കോമഡി ക്രൈം ത്രില്ലറാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ്. ബിജു മേനോന്റെയും ജയറാമിന്റെയും മനോജ് കെ ജയന്റെയും കുഞ്ചാക്കോ ബോബന്റെയും കൂട്ടുകെട്ട് ശരിക്കും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചു.
 
9. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് 
 
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പൂര്‍ണമായും സൗഹൃദ ബന്ധത്തിന്റെ കഥയാണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും. ഒരു കൂട്ടം നവാഗതരാണ് ചിത്രത്തിന് പിന്നീല്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജുവിന്റെയും നിവിന്റെയുമൊക്കെ അരങ്ങേറ്റം എന്ന പ്രത്യേകതയുമുണ്ട്.
 
10. പ്രേമം
 
പ്രേമത്തില്‍ പ്രേമത്തിനൊപ്പം സൗഹൃദത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. പ്രേമം വെറും പ്രേമത്തിന്റെ കഥ മാത്രമല്ല എന്ന് പറയുന്നതിന്റെ തെളിവാണ് ശംഭുവും കോയയും. ആദ്യാവസാനം വരെ അവര്‍ ജോര്‍ജ്ജിനൊപ്പമുണ്ട്. മൂന്ന് പേരുടെയും ഫ്രണ്ട്ഷിപിന് അത്രതന്നെ പ്രാധാന്യവും സംവിധായകൻ നൽകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments