Webdunia - Bharat's app for daily news and videos

Install App

100 കോടി വാരാന്‍ പുലി വേണ്ട, മമ്മൂട്ടിയുടെ കോമഡി മതി!

മമ്മൂട്ടി 100 കോടി ക്ലബിലേക്ക്, അണിയറനീക്കം ശക്തം!

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (16:28 IST)
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതോടെ മമ്മൂട്ടി ആരാധകര്‍ സങ്കടത്തിലാണ്. എന്നാണ് മമ്മൂട്ടിക്ക് ഒരു 100 കോടി ക്ലബിലെത്തുന്ന ചിത്രം ഉണ്ടാവുക എന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഒരു ആശങ്കയും വേണ്ട, അടുത്ത ഓണത്തിന് മമ്മൂട്ടിയുടെ 100 കോടി ക്ലബില്‍ ഇടം നേടുന്ന സിനിമയുണ്ടാകുമെന്നാണ് സൂചന.
 
ടു കണ്‍ട്രീസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും 2017ല്‍ മമ്മൂട്ടിയുടെ ഓണച്ചിത്രം. ആ സിനിമ 100 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് ബോക്സോഫീസ് പ്രവാചകരുടെ വാദം. റാഫിയായിരിക്കും ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.
 
ദിലീപിനെ നായകനാക്കി എടുത്ത ടു കണ്‍‌ട്രീസ് 50 കോടി ക്ലബിലെത്തിയെങ്കില്‍ അതേ ടീമിന്‍റെ മമ്മൂട്ടിച്ചിത്രം 100 കോടി ക്ലബില്‍ അനായാസം പ്രവേശിക്കുമെന്നാണ് മമ്മൂട്ടി ആരാധകരും വിശ്വസിക്കുന്നത്. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രമുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന് അവര്‍ കരുതുന്നു.
 
മമ്മൂട്ടിയും ഷാഫിയും അഞ്ചാം വട്ടവും ഒരുമിക്കുന്ന പ്രൊജക്ടാണിത്. സംവിധായകന്‍ സിദ്ദിക്കിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിക്കിനെപ്പോലെ സിനിമയുടെ മര്‍മ്മം അറിഞ്ഞൊരാള്‍ നിര്‍മ്മാതാവാകുന്നതിന്‍റെ ഗുണവും ഈ സിനിമയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
മമ്മൂട്ടി - ഷാഫി കൂട്ടുകെട്ടില്‍ മെഗാഹിറ്റായ മായാവി രചിച്ചത് ഷാഫിയായിരുന്നു. തൊമ്മനും മക്കളും, ചട്ടമ്പി നാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഷാഫി ഒരുക്കിയ മറ്റ് മമ്മൂട്ടി സിനിമകള്‍.

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments