Webdunia - Bharat's app for daily news and videos

Install App

2017 മമ്മൂട്ടിയുടെ വർഷം!

2017ൽ മമ്മൂട്ടി പൊളിക്കും!

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (12:10 IST)
2016ൽ മൂന്ന് ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി റിലീസ് ചെയ്തത്. മൂന്നും കാര്യമായ രീതിയിൽ വിജയം കണ്ടതുമില്ല. എന്നാൽ, 2017ൽ മമ്മൂട്ടിയുടെ വർഷമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. താരത്തിന്റേതായി ഇറങ്ങാനുള്ളത് ഒന്നും രണ്ടുമല്ല, അഞ്ച് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
 
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ ആണ് ആദ്യം റിലീസ് ചെയ്യുക. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തെന്നിന്ത്യന്‍ നടി സ്‌നേഹയാണ് ചിത്രത്തിലെ നായിക. രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തൻപണമാണ് മമ്മൂട്ടിയുടേതായി ഇറങ്ങാനുള്ള അടുത്ത ചിത്രം. 
 
ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പെരന്‍പിന്റെയും റിലീസ് ഡേറ്റ് ഉടന്‍ തീരുമാനിക്കും. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. 
 
അടുത്തത് പ്രശസ്ത ഛായഗ്രഹകന്റെ ആദ്യത്തെ സംവിധാന സംരംഭത്തിലും മമ്മൂട്ടി തന്നെയാണ് നായകൻ. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള 'പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ' ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 24ന് ആരംഭിക്കും. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

അടുത്ത ലേഖനം
Show comments