Webdunia - Bharat's app for daily news and videos

Install App

250 കോടിയുടെ സംഘമിത്ര, ശ്രുതിഹാസന്‍ പുറത്തായി; പകരം നയന്‍‌താര!

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (20:09 IST)
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമായ ‘സംഘമിത്ര’യില്‍ നിന്ന് ശ്രുതിഹാസന്‍ പുറത്തായത് കഴിഞ്ഞവാരം വലിയ വാര്‍ത്തയായിരുന്നു. പല കാരണങ്ങളാണ് ഈ പുറത്താകലിന് അന്ന് പറഞ്ഞുകേട്ടത്. എന്നാല്‍ ഇന്ന് അതിനേക്കാള്‍ വലിയ വാര്‍ത്ത വന്നിരിക്കുന്നു. ശ്രുതിഹാസന് പകരം നയന്‍‌താര സംഘമിത്രയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കും!
 
ജയം രവിയും ആര്യയും നായകന്‍‌മാരാകുന്ന സിനിമയ്ക്ക് 250 കോടിയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയില്‍ ഒരു രാജ്യത്തെ നയിക്കുന്ന രാജകുമാരിയായ സംഘമിത്രയായാണ് നയന്‍‌താര അഭിനയിക്കുന്നത്.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ പ്രൊജക്ട് ഡിസൈനര്‍ സാബു സിറിളാണ്. ഓഗസ്റ്റില്‍ സംഘമിത്രയുടെ ചിത്രീകരണം ആരംഭിക്കും.
 
ഉള്ളത്തൈ അള്ളിത്താ, അരുണാചലം, അന്‍‌പേ ശിവം, കലകലപ്പ്, തീയാ വേല സെയ്യണം കുമാറ്, അരണ്‍‌മനൈ തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ സംവിധായകനാണ് സുന്ദര്‍ സി.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

ഇന്ത്യന്‍ കരസേനയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

അടുത്ത ലേഖനം
Show comments