50 കോടി ക്ലബിലേക്ക് രാമലീല, ദിലീപിന്റെ രാജകീയ വിജയം!

രാമലീല സകല റെക്കോർഡുകളും തകർക്കുമെന്ന് റിപ്പോർട്ട്!

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (09:32 IST)
രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ രാമലീല കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം ഇതുവരെ 30 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് വിവരം.
 
പുലിമുരുകനെയും വെല്ലുന്ന കളക്ഷനാണ് ചിത്രം ഇപ്പോള്‍ നേടുന്നത്. ദിലീപിന്റെ രാമലീല മലയാളത്തിലെ സകല റെക്കോർഡുകളും തകർക്കുമെന്നാണ് റിപ്പോർട്ടുകൾ. 11 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നു മാത്രമായി 25 കോടി നേടിയെന്ന് ദിലീപ് ഓൺലൈൻ വ്യക്തമാക്കിയിരുന്നു. ടോട്ടൽ കളക്ഷൻ എടുത്താൽ ഇതുവരെ ചിത്രം 30 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.
 
ഇങ്ങനെയെങ്കിൽ 25 ദിവസം കൊണ്ട് രാമലീല 50 കോടി കടക്കുമെന്നാണ് സൂചന. 50 ദിവസം കൊണ്ട് 50 കോടി ക്ലബിൽ എത്തുന്ന ആദ്യ ദിലീപ് ചിത്രമായിരിക്കും രാമലീല. കേരളത്തില്‍ കൂടുതല്‍ സെന്‍ററുകളിലേക്ക് ചിത്രം വ്യാപിപ്പിച്ചിട്ടും അഡീഷണല്‍ ഷോകള്‍ എല്ലാ സെന്‍ററുകളിലും എല്ലാ ദിവസവും ആവശ്യമായി വരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.
 
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി രാമലീല മാറിക്കഴിഞ്ഞു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ ഈ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരവുമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments