Webdunia - Bharat's app for daily news and videos

Install App

50 കോടി നഷ്ടപരിഹാരം വേണം; ഭർത്താവിന്റെ മകൾക്കെതിരെ നടി രൂപാലി

നിഹാരിക കെ എസ്
ബുധന്‍, 13 നവം‌ബര്‍ 2024 (10:54 IST)
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകള്‍ ഇഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രൂപാലി ഗാംഗുലി. 50 കോടി രൂപയാണ് രൂപാലി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇഷയുടെ ആരോപണത്തിന് പിന്നാലെ തന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്നും ഇഷ ആരോപണം പിൻവലിക്കണമെന്നും രൂപാലി ആവശ്യപ്പെടുന്നുണ്ട്. 
 
രൂപാലിയുടെ ഭര്‍ത്താവ് അശ്വിന്‍ വര്‍മയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇഷ വര്‍മ. അച്ഛനും തന്റെ അമ്മയും വേര്‍പിരിയാന്‍ കാരണം രണ്ടാനമ്മയായ രൂപാലി ആണെന്നും തങ്ങളുടെ കുടുംബം അവർ തകർക്കുകയായിരുന്നുവെന്നും ഇഷ ആരോപിച്ചിരുന്നു. രൂപാലി മാനസികമായി ശാരീരികമായും തന്നെയും തന്റെ അമ്മയെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഇഷ ആരോപിച്ചിരുന്നു.
 
2020ല്‍ ഇക്കാര്യം ഇഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ വിഷയത്തില്‍ ഇഷ വീണ്ടും പ്രതികരിച്ചിരുന്നു. രൂപാലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല തന്റെ അക്കൗണ്ട് ഇഷ പ്രൈവറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments