Webdunia - Bharat's app for daily news and videos

Install App

60 പവന്‍ സ്വര്‍ണാഭരണങ്ങള്‍,മരതകം പതിപ്പിച്ച കമ്മല്‍,രങ്കണ്ണനായി ഫഹദിനെ മാറ്റുന്നതിന് ചെലവായത് വന്‍ തുക

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഏപ്രില്‍ 2024 (11:34 IST)
ആവേശം വിജയികരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ ഫഹദ് ഫാസിലിന്റെ ലുക്കും മേക്കോവറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെള്ള നിറത്തിലുള്ള ഷര്‍ട്ടും പാന്റ്സും കൂളിംങ് ഗ്ലാസും കഴുത്തില്‍ നിറയെ ചെയിനും റാഡോ വാച്ചും വളകളുമെല്ലാമായി രസകരമായ ലുക്കിലായിരുന്നു ഫഹദ് എത്തിയത്. രങ്കണ്ണനായി ഫഹദിനെ മാറ്റുന്നതിന് വലിയ ചിലവുകള്‍ വന്നു. കോസ്റ്റിയൂം ഡിസൈനര്‍ കൂടിയായ മഷര്‍ ഹംസയാണ് ഇതിനെക്കുറിച്ച് പറയുന്നത്.
 
വെള്ള വസ്ത്രത്തിന് ചേരുന്നതിനായി 60 പവന്‍ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി തയ്യാറാക്കിയത്. എല്ലാം സ്വര്‍ണത്തില്‍ പണിയിപ്പിച്ചതാണ്.
 
കഥാപാത്രത്തിന് വേണ്ടി ഫഹദ് കാത് കുത്തി. മരതകം പതിപ്പിച്ച കമ്മലാണ് കാതില്‍ ഇട്ടത്. മരതകം പതിപ്പിച്ച ഒരു ചെയിനും ഉണ്ടായിരുന്നു.രങ്കണ്ണന്റെ വാഹനമായ പച്ച ക്വാളിസിനോട് മാച്ച് ചെയ്യാനായാണ് മരതകം ഉപയോഗിച്ചതെന്ന് 
മഷര്‍ പറയുന്നു.
 
 റാഡോയുടെ വിന്റേജ് ക്ലാസിക് മോഡല്‍ ഗോള്‍ഡന്‍ വാച്ചും കൈനിറയെ മോതിരങ്ങളുമുണ്ടായിരുന്നു. രങ്കണ്ണന്‍ ധരിച്ച പെന്‍ഡന്റുകളും ഒപ്പം കൊണ്ടുനടന്നിരുന്ന മിനിയേച്ചര്‍ കത്തികളുമെല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്തെടുത്തു. ഫഹദിന്റെ പേഴ്സനല്‍ മാനേജര്‍ ഷുക്കൂറിനായിരുന്നു സെറ്റില്‍ ആഭരണങ്ങളുടെ ചുമതല. എല്ലാം ഒരു പെട്ടിയിലാക്കി അദ്ദേഹത്തെ ഏല്‍പിച്ചിരിക്കുകയായിരുന്നു. സെറ്റില്‍ വരുമ്പോള്‍ പെട്ടി കോസ്റ്റിയൂം വിഭാഗത്തെ ഏല്‍പിക്കും. ഷൂട്ട് കഴിഞ്ഞു മടങ്ങുമ്പോള്‍ അതുപോലെ തന്നെ തിരികെക്കൊടുക്കുകയും ചെയ്യും. കോസ്റ്റിയൂം വാനില്‍ ഇത്രയും സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലായിരുന്നു ഇത്. ഷൂട്ട് കഴിഞ്ഞ ശേഷം സ്വര്‍ണമെല്ലാം പ്രോഡക്ഷനില്‍ തിരികെ ഏല്‍പിക്കുകയായിരുന്നുവെന്നും മഷര്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments