Webdunia - Bharat's app for daily news and videos

Install App

6000 വിവാഹാലോചനകൾ പ്രഭാസ് വേണ്ടെന്ന് വെച്ചത് അനുഷ്കയ്ക്ക് വേണ്ടി?

ദേവസേനയും ബാഹുബലിയും ജീവിതത്തിലും ഒന്നിക്കുന്നു?!

Webdunia
തിങ്കള്‍, 8 മെയ് 2017 (14:59 IST)
ബാഹുബലിയുടെ രണ്ടാംഭാഗവും ഹിറ്റായതോടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസും അനുഷ്കയും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. ഇരുവരും പ്രേമത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പാപ്പരാസികളെ ശരിവച്ച് പ്രഭാസും അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നുവെന്നാണ് തെലുങ്കിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
 
കഥാപാത്രങ്ങള്‍ക്ക് വേണ്ടി സൗന്ദര്യം പോലും പ്രശ്‌നമാക്കാതെ എന്തു ത്യാഗം സഹിക്കുന്നവരാണ് ഇരുവരും. ബാഹുബലിയിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന താരമാണ് പ്രഭാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി 100 കിലോ ഭാരം വരെ താരം കൂട്ടിയിരുന്നു. അനുഷ്‌കയാകയാകട്ടേ സൈസ് സീറോ എന്ന ചിത്രത്തിനുവേണ്ടി അമിതമായി ഭാരം വര്‍ധിപ്പിച്ചിരുന്നു.
 
ബാഹുബലി, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബാഹുബലിയിൽ അഭിനയിക്കുന്ന സമയത്ത് പ്രഭാസിന് 6000 വിവാഹാലോചനകള്‍ വന്നിരുന്നു. അതൊക്കേയും പ്രഭാസ് തള്ളിക്കളയുകയാണ് ചെയ്തത്. അതിനൊന്നും പ്രഭാസ് കുലുങ്ങാതിരുന്നതിനു പിന്നില്‍ സുന്ദരിയായ അനുഷ്കയാണ് കാരണമെന്നാണ് സിനിമാ ലോകം കണ്ടെത്തിയിരിക്കുന്നത്.
 
മനസില്‍ അനുഷ്കയുള്ളപ്പോള്‍ ആറായിരമല്ല വിവാഹാലോചനകള്‍ എത്രതന്നെ വന്നാലും പ്രഭാസ് എങ്ങനെ വകവെയ്ക്കുമെന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്. പ്രഭാസും അനുഷ്കയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നാണ് സിനിമാലോകത്തുനിന്നുള്ള വാര്‍ത്ത. അധികം വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments