Webdunia - Bharat's app for daily news and videos

Install App

സ്വപ്നതുല്യമായ തുടക്കം, മലയാളത്തിലേക്കുള്ള വരവ് ഗംഭീരമാക്കാൻ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ,'അന്വേഷിപ്പിൻ കണ്ടെത്തും’അപ്ഡേറ്റ്

കെ ആര്‍ അനൂപ്
വ്യാഴം, 25 ജനുവരി 2024 (15:20 IST)
anweshippin Kandethum
ടോവിനോ തോമസ് നായകനായി എത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് പ്രദർശനത്തിന് എത്തും. പോലീസ് യൂണിഫോമിൽ നടനെത്തുന്ന സിനിമയുടെ ട്രെയിലർ അപ്ഡേറ്റ് പുറത്തിറങ്ങി.തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിലേക്ക് എത്തുന്ന ആദ്യ സിനിമ കൂടിയാണിത്. അദ്ദേഹമാണ് ട്രെയിലർ വരുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. മലയാളത്തിൽ എൻറെ സ്വപ്നത്തിന് തുടക്കമാകുന്നു എന്നാണ് സംഗീത സംവിധായകൻ അപ്ഡേറ്റ് കൈമാറിക്കൊണ്ട് എഴുതിയത്.
 
ട്രെയിലർ ഉടൻ എത്തുമെന്നാണ് സന്തോഷ് നാരായണൻ അറിയിച്ചത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്ന കഥ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും.
 
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കാപ്പ വൻ വിജയമായതിന് പിന്നാലെ തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് സിനിമ തിയറ്ററുകളിൽ എത്തിക്കും.സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments