Webdunia - Bharat's app for daily news and videos

Install App

പ്രിയദർശൻ വീണ്ടും വിവാദങ്ങളിലേക്കോ?

16 വർഷങ്ങൾക്ക് ശേഷം ആമിർ പുരസ്കാര വേദിയിൽ, ഇത് പ്രിയദർശന്റെ മുഖത്തേറ്റ അടിയോ?

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (09:03 IST)
ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ജൂറി ചെയർമാൻ പ്രിയദർശൻ ഒരുപാട് വിമർശനങ്ങൾ എറ്റുവാങ്ങിയിരുന്നു. മികച്ച നടനുള്ള അവാർഡ് അക്ഷയ് കുമാറിന് നൽകുകയും ആമിർ ഖാനെ തഴയുകയും ചെയ്തതായിരുന്നു കാരണം. ദേശീയ പുരസ്‌കാരമായാലും ആമിര്‍ ഖാന്‍ വാങ്ങാനെത്തില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നായിരുന്നു പ്രിയദർശന്റെ ന്യായീകരണം. എന്നാൽ ഈ തീരുമാനങ്ങളൊക്കെ മാറ്റിയിരിക്കുകയാണ് എന്ന് തോന്നുന്നു.
 
16 വർഷങ്ങൾക്ക് ശേഷം ആമിർ ഒരു പുരസ്കാരം കൈനീട്ടി വാങ്ങിയിരിക്കുകയാണ്. നാടകാചാര്യനും സംഗീതഞ്ജനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമിര്‍ ഏറ്റുവാങ്ങിയത്. ദങ്കല്‍ എന്ന സിനിമയിലെ സവിശേഷ പ്രകനടത്തിനാണ് പുരസ്‌കാരം. അച്ഛന്റെ സ്മരണാര്‍ത്ഥം ലതാ മങ്കേഷ്‌കറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലതാ മങ്കേഷ്‌കറും അവാര്‍ഡ് ദാനചടങ്ങിലുണ്ടായിരുന്നു.
 
രാജ്യത്ത് ശക്തിപ്പെടുന്ന അസഹിഷ്ണുതയ്ക്കെതിരായ പ്രസ്താവനയുടെ പേരില്‍ ഹിന്ദുത്വവാദികള്‍ ആമിര്‍ രാജ്യം വിടണമെന്ന് ഭീഷണി മുഴക്കിയതിന്റെ രണ്ടാം വര്‍ഷത്തില്‍ ആര്‍ എസ് എസ് തലവനില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചെന്നത് മറ്റൊരു കൗതുകം. ഈ അവാർഡിന്റെ എല്ലാ നേട്ടവും അഭിനയിച്ച സിനിമകളുടെ രചയിതാക്കള്‍ക്കും സംവിധായകര്‍ക്കും ഉള്ളതാണെന്ന് ആമിര്‍ പറഞ്ഞു.
 
ആമിർ പുരസ്കാരം വാങ്ങിയതോടെ പ്രിയദർശൻ വീണ്ടും വിവാദങ്ങളിലേക്ക് ചെന്നുപെടുകയാണോ എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചോദ്യം. ആമിർ ഖാൻ പുരസ്കാരം വാങ്ങിയതിനെ പ്രശംസിച്ചും പ്രിയദർശനെ വിമർശിച്ചും ഇതിനോടകം നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.
 
വിശേഷ് പുരസ്‌കാരം ആമിർ സ്വീകരിച്ചതോടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആമിറിനു നൽകിയിരുന്നെങ്കിൽ അദ്ദേഹം സ്വീകരിക്കുമായിരുന്നു എന്നും സോഷ്യൽ മീഡിയ പറയുന്നു. അവാർഡ് സ്വീകരിക്കില്ല എന്ന ന്യായീകരണം പറഞ്ഞ് ആമിറിന് അവാർഡ് നൽകാതിരുന്ന പ്രിയദർശന്റെ മുഖത്തേറ്റ അടിയാണ് ഈ പുരസ്കാരമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments