Webdunia - Bharat's app for daily news and videos

Install App

സാമ്പത്തിക പ്രതിസന്ധി; തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് തുക ലഭിക്കണമെന്നും നാല് ഷോകള്‍ വച്ച് രണ്ടാഴ്ച കളിക്കണമെന്നും 'ആറാട്ട്' സംവിധായകന്‍

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (10:00 IST)
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്ററുകള്‍ക്ക് മുന്‍പില്‍ നിബന്ധനകള്‍ വെച്ച് ആറാട്ട് സിനിമയുടെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ഭാരവാഹികള്‍ക്ക് ഉണ്ണികൃഷ്ണന്‍ കത്തയച്ചു. തിയറ്റര്‍ വ്യവസായത്തോട് അങ്ങേയറ്റം കൂറും പ്രതിബദ്ധതയും താന്‍ പുലര്‍ത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് കോവിഡ് പ്രതിസന്ധിക്കിടയിലും ഒ.ടി.ടി. റിലീസിന് ശ്രമിക്കാതിരുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നല്ലൊരു തുക എല്ലാ തിയറ്ററുകളില്‍ നിന്നും അഡ്വാന്‍സ് ആയി തന്നു സഹായിക്കണമെന്നും കൂടാതെ ആറാട്ട് ദിവസവും നാല് ഷോകള്‍ വെച്ച് രണ്ട് ആഴ്ച ഹോള്‍ഡോവര്‍ നോക്കാതെ കളിക്കാനുള്ള നിര്‍ദേശം എല്ലാ അംഗങ്ങള്‍ക്കും കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞിരിക്കുന്നു.   മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് ഫെബ്രുവരി 18 നാണ് റിലീസ് ചെയ്യുക. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments