Webdunia - Bharat's app for daily news and videos

Install App

Aavesham Box Office Collection: തിങ്കള്‍ ടെസ്റ്റ് പാസായി രങ്കണ്ണനും പിള്ളേരും; ആവേശം 50 കോടി ക്ലബില്‍

രേണുക വേണു
ചൊവ്വ, 16 ഏപ്രില്‍ 2024 (12:18 IST)
Aavesham Box Office Collection: ഫഹദ് ഫാസില്‍ ചിത്രം ആവേശം 50 കോടി ക്ലബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം 50 കോടി ക്ലബിലേക്ക് എത്തിയത്. ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് ആവേശം തിയറ്ററുകളിലെത്തിയത്. രോമാഞ്ചത്തിനു ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആവേശം. 
 
റിലീസ് ചെയ്ത ദിനം 3.65 കോടിയാണ് ആവേശം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത്. അഞ്ചാം ദിനമായ തിങ്കളാഴ്ച ആദ്യ ദിനത്തേക്കാള്‍ കളക്ട് ചെയ്യാന്‍ ആവേശത്തിനു സാധിച്ചു. 3.85 കോടിയാണ് ആവേശം അഞ്ചാം ദിനമായ തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് നേടിയത്. വിജയകരമായി 'മണ്‍ഡേ ടെസ്റ്റ്' പാസായിരിക്കുകയാണ് ആവേശം. 
 
നാല് ദിവസം കൊണ്ട് ആവേശം വേള്‍ഡ് വൈഡായി 40 കോടി കളക്ട് ചെയ്തിരുന്നു. അഞ്ചാം ദിനമായ തിങ്കളാഴ്ച വേള്‍ഡ് വൈഡായി 10 കോടിയില്‍ ഏറെ ആവേശം കളക്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍. അതനുസരിച്ച് ആവേശം വേള്‍ഡ് വൈഡായി 50 കോടി ക്ലബില്‍ എത്തിയിട്ടുണ്ടാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments