Webdunia - Bharat's app for daily news and videos

Install App

ഈ ആഴ്ച റിലീസ് ചെയ്യുന്നത് നാല് സിനിമകള്‍; കൂടുതല്‍ പേരും കാത്തിരിക്കുന്നത് ഈ ചിത്രത്തിനു വേണ്ടി !

ഫഹദ് ഫാസില്‍, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആവേശവും ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും

രേണുക വേണു
ചൊവ്വ, 9 ഏപ്രില്‍ 2024 (12:00 IST)
ഈ വാരം റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകള്‍. അതില്‍ മൂന്നെണ്ണവും ഒരേ ദിവസം ! മലയാള സിനിമയുടെ നല്ല കാലം തുടരുമെന്ന പ്രതീക്ഷയിലാണ് എല്ലാ സിനിമാ പ്രേമികളും. ഏപ്രില്‍ 11 വ്യാഴാഴ്ച ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് എന്നീ സിനിമകള്‍ തിയറ്ററിലെത്തും. 
 
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ട സിനിമ. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നതും ഈ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ 62.7 K ആളുകളാണ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 
 
ഫഹദ് ഫാസില്‍, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആവേശവും ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും. രോമാഞ്ചത്തിനു ശേഷം ജീത്തു മാധവന്‍ ആണ് ആവേശം സംവിധാനം ചെയ്തിരിക്കുന്നത്. 34.1 K ആളുകളാണ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷും 11 ന് തന്നെ എത്തും. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഏപ്രില്‍ 12 നാണ് റിലീസ്. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments