'സത്യം ഇതാ, ഈ വീഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല'; മകള്‍ ദു:ഖിതയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാല

എന്നാല്‍ വീഡിയോയില്‍ മകള്‍ ദു:ഖിച്ചുനില്‍ക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (09:05 IST)
മകള്‍ക്കൊപ്പമാണ് നടൻ ബാല ഇത്തവണ ഓണം ആഘോഷിച്ചത്. മകള്‍ അവന്തികയ്‍ക്ക് ഒപ്പമുള്ള ഓണമാണ് ഇതുവരെ ആഘോഷിച്ചതില്‍ ഏറ്റവും നല്ലത് എന്ന് ബാല പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള വീഡിയോയും ഷെയര്‍ ചെയ്‍തിരുന്നു. എന്നാല്‍ വീഡിയോയില്‍ മകള്‍ ദു:ഖിച്ചുനില്‍ക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായി സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് ബാല. മകള്‍ അവന്തികയ്‍ക്കൊപ്പമുള്ള വീഡിയോയും ബാല ഷെയര്‍ ചെയ്‍തിട്ടുണ്ട്.
 
ബാലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
 
യഥാർഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകൾ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. ഞാൻ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാൻ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവൾ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments