Webdunia - Bharat's app for daily news and videos

Install App

കോളിളക്കത്തിനു ശേഷം വിവാഹം കഴിക്കാന്‍ ജയന്‍ ആഗ്രഹിച്ചു, നടി ലതയുമായി പ്രണയത്തില്‍; പിന്നീട് കണ്ടത് ജീവനറ്റ ശരീരം

Webdunia
ചൊവ്വ, 16 നവം‌ബര്‍ 2021 (10:41 IST)
മലയാളികള്‍ എക്കാലത്തും തികഞ്ഞ പുരുഷ സങ്കല്‍പ്പമായി അംഗീകരിക്കുന്ന നടനാണ് ജയന്‍. മരണശേഷവും ജയന്‍ പ്രേക്ഷകരുടെ മനസില്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. കോളിളക്കം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്. ഹെലികോപ്റ്റര്‍ സംഘട്ടന രംഗം ഡ്യൂപ്പില്ലാതെ ചെയ്യുകയായിരുന്നു ജയന്‍. അതിനിടയില്‍ നിയന്ത്രണം വിട്ട് താഴെ വീണു. മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു അത്. 
 
നടി ലതയുമായി ജയന്‍ കടുത്ത പ്രണയത്തിലായിരുന്നു. ലതയെ വിവാഹം കഴിക്കാനും കുടുംബ ജീവിതം ആരംഭിക്കാനും ജയന്‍ ആഗ്രഹിച്ചിരുന്നു. ലതയും ജയനും പ്രണയത്തിലാണെന്ന വാര്‍ത്ത അക്കാലത്ത് ഏറെ വിവാദമുണ്ടാക്കി. മദ്രാസില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. പംഗ്രോവ് ഹോട്ടലില്‍ വെച്ച് എം.ജി.ആറിന്റെ ആളുകള്‍ ജയനെ ഭീഷണിപ്പെടുത്താന്‍ നോക്കി. പക്ഷേ, അതൊന്നും ജയന്‍ കാര്യമാക്കിയിരുന്നില്ല.
 
ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ലതയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ജയനോട് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. 'മോനേ ഈ ബന്ധം വേണ്ട, നിനക്ക് പിന്നെ മദ്രാസില്‍ കാലുകുത്താനാകില്ല,' എന്നാണ് താന്‍ ജയന് ഉപദേശം നല്‍കിയതെന്ന് ത്യാഗരാജന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ജയന്റെ മറുപടി മറ്റൊന്നായിരുന്നു. 'പറ്റില്ല മാസ്റ്റര്‍, ഞാന്‍ ലതയ്ക്ക് വാക്കുകൊടുത്തു. മാത്രമല്ല ഞാന്‍ ഇനി മദ്രാസില്‍ നില്‍ക്കുന്നില്ല. കേരളത്തില്‍ താമസിക്കാനാണുദ്ദേശിക്കുന്നത്. അതിനുശേഷം ജയന്‍ മദ്രാസിലെത്തിയിത് കോളിളക്കത്തിന്റെ ഷൂട്ടിംഗിനായിരുന്നു. അത് മദ്രാസിലേക്കുള്ള അവസാനത്തെ വരവായിരുന്നു. കേരളത്തിലേക്ക് തിരിച്ചുപോയത് ചേതനയറ്റ ജയന്റെ ശരീരവുമായിരുന്നു,'
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments