Webdunia - Bharat's app for daily news and videos

Install App

ആദ്യം പേരൻപ്, ഇപ്പോൾ യാത്ര, നന്ദി മമ്മൂക്ക ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന്: സൂര്യ

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (07:53 IST)
‘ആദ്യം പേരൻപ് ഇപ്പോൾ യാത്ര. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്ത് വ്യത്യസ്ഥമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക’. തമിഴിലും തെലുങ്കിലും ഒരേ സമയം വ്യത്യസ്തവും മികവുറ്റതുമായ വേഷങ്ങൾ ചെയ്ത മമ്മൂട്ടിയെ കുറിച്ച് തമിഴ് നടൻ സൂര്യ കുറിച്ച വാക്കുകളാണിത്. 
 
ഇന്ത്യൻ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നിത്, രണ്ടു ചിത്രത്തിന്റെ അണിയറക്കാർക്കും നന്ദി അറിയിക്കുന്നതായും സൂര്യ ട്വിറ്ററിൽ കുറിച്ചു. മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ വാക്കുകൾ ഏടെടുത്തിരിക്കുന്നത്. 
 
10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. റാം സംവിധാനം ചെയ്ത പേരൻപ് മികച്ച അഭിപ്രായവുമായി ഇപ്പോഴും മുന്നേറുകയാണ്. മമ്മൂട്ടിയും സാധനയും പ്രേക്ഷകരുടെ മനസിലേക്കാണ് ഇടം പിടിക്കുന്നത്. 
 
26 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. തെലുങ്ക് ജനതയുടെ നേതാവായിരുന്ന വൈ എസ് ആറിന്റെ ജീവിതകഥയാണ് യാത്രയെന്ന സിനിമ. വൈ എസ് ആർ എന്ന നേതാവിനെയാണ് യാത്രയിൽ തെലുങ്ക് ജനത കണ്ടത്. ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമെന്ന് തന്നെ പറയാം. ഏതു ഭാഷയ്ക്കും താൻ വഴങ്ങുന്ന നടനാണെന്ന് മമ്മൂട്ടി ഈ രണ്ടുചിത്രങ്ങളിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments