Webdunia - Bharat's app for daily news and videos

Install App

വിവാഹം ചെയ്യണം, അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കും; ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദന്‍

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (15:02 IST)
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതിക്കെതിരെ പരാതിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. തിരക്കഥ വായിച്ച് കേള്‍പ്പിക്കാനെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ സിനിമ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിയ്ക്ക് തന്നോടുള്ളതെന്നും പരാതിയില്‍ പറയുന്നു.
 
എന്നാല്‍ പിന്നീട്ടും യുവതി തന്നെ ഫോണില്‍ വിളിച്ചെന്നും അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാ‍തിയിലുണ്ട്. അതിനു തയ്യാറായില്ലെങ്കില്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ഉണ്ണി നല്‍കിയ പരാതിയില്‍ പറയുന്നു. 
 
അതിനുശേഷം പെണ്‍കുട്ടിയുടെ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ തന്നെ വിളിച്ചെന്നും ആ യുവതിയെ വിവാഹം ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അയാള്‍ ഭീഷണിമുഴക്കിയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.   
 
ഇതോടെയാണ് താരം പൊലീസില്‍ പരാതി നല്‍കിയത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അടുത്ത ലേഖനം
Show comments