Webdunia - Bharat's app for daily news and videos

Install App

ആ നടി മഞ്ജു വാര്യരോ? അമ്മയുടെ യോഗത്തിന് മുൻപുള്ള ദിവസങ്ങളിൽ ചിലതെല്ലാം നടന്നിരുന്നു

ദിലീപ് പുറത്തിരുന്ന് കളിക്കുന്നു? നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം, നടിമാരുടെ ഫോൺ‌വിളികൾ നിരീക്ഷിച്ചു

Webdunia
വെള്ളി, 29 ജൂണ്‍ 2018 (08:26 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസിന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ താരസംഘടനയായ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി റിപ്പോർട്ട്. 
 
ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു നടിമാരുടെ ഫോൺ‌വിളികൾ പരിശോധിച്ചത്. മലയാളത്തിലെ മുൻനിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 
 
കേസിലെ സാക്ഷികൾക്കു മുൻനിര താരങ്ങളുടെ നിർമാണ ഘട്ടത്തിലുള്ള ചിത്രങ്ങളിൽ മികച്ച റോളുകൾ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുൻപേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വൻതുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. ഇതും പൊലീസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
 
അമ്മയുടെ നേതൃനിരയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് ഒരു നിർമാതാവും സംവിധായകനും ചരടുവലിച്ചതായി അമ്മയിലെ ചിലരുടെ ഫോൺ സംഭാഷണങ്ങളിൽനിന്ന് അറിയാനായെന്നു പൊലീസ് സൂചിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments