Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിഞ്ഞത് നവംബര്‍ 21 ന്, ഇക്കാര്യം ആരാധകര്‍ അറിഞ്ഞത് ഇപ്പോള്‍; അജിത് സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു

Webdunia
ശനി, 19 ഫെബ്രുവരി 2022 (09:30 IST)
നടി അഞ്ജലി നായരുടെ വിവാഹം കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനു ശേഷമാണ് ഇക്കാര്യം ആരാധകര്‍ അറിയുന്നത്. നവംബര്‍ 21 നാണ് യഥാര്‍ഥത്തില്‍ വിവാഹം കഴിഞ്ഞത്. സഹസംവിധായകന്‍ അജിത് രാജുവാണ് അഞ്ജലിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതോടെയാണ് കാര്യം ആരാധകര്‍ അറിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്. 
 
ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, ദൃശ്യം 2, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ അഭിനയിച്ചത്. 
 
തെന്നിന്ത്യയില്‍ വിവിധ ഭാഷകളിലായി 125-ഓളം സിനിമകളില്‍ അഞ്ജലി അഭിനയിച്ചു. സംവിധായകന്‍ അനീഷ് ഉപാസനയെയാണ് അഞ്ജലി ആദ്യം വിവാഹം കഴിച്ചത്. 2011 ലായിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 2016 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അജിത് രാജുവും ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയാണ് അഞ്ജലിയെ വിവാഹം കഴിച്ചത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments