Webdunia - Bharat's app for daily news and videos

Install App

'ഭര്‍ത്താവിന്റെ മരണശേഷം എല്ലാവരും വീടുവിട്ടിറങ്ങി, അതൊരു ഭീകര അവസ്ഥയായിരുന്നു; ഭര്‍ത്താവ് ഐസിയുവില്‍ കിടക്കുമ്പോള്‍ മുഖത്ത് ചായം തേച്ച് അഭിനയിക്കാന്‍ പോകുന്നുവെന്ന് എല്ലാവരും പറഞ്ഞു'

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (10:37 IST)
സീരിയല്‍, സിനിമ രംഗത്ത് ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് നടി ഇന്ദുലേഖ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും ബുദ്ധിമുട്ടുകളും താങ്ങേണ്ടിവന്ന അഭിനേത്രി കൂടിയാണ് ഇന്ദുലേഖ. താന്‍ ജീവിതത്തില്‍ കടന്നുപോയ ദുസഹമായ സാഹചര്യങ്ങളെ കുറിച്ച് ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി പരിപാടിയില്‍ ഇന്ദുലേഖ തുറന്നുപറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണവും അതിനുശേഷം താന്‍ നേരിട്ട വേദനകളുമാണ് അതില്‍ എടുത്തുപറഞ്ഞത്.
 
ലിവര്‍സിറോസിസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്ന് ഇന്ദുലേഖ പറഞ്ഞു. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിരിച്ചുവരവ് സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഭര്‍ത്താവ് തന്നോട് കാരണമില്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങിയെന്നും ഇന്ദുലേഖ പറഞ്ഞു.
 
ഭര്‍ത്താവിന്റെ മരണശേഷം 12 ദിവസം വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളൊക്കെയുള്ളതിനാല്‍ വീട് നിറയെ ആളുകളായിരുന്നു. 13ാമത്തെ ദിവസം എല്ലാവരും ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയപ്പോള്‍ പെട്ടെന്ന് ഞെട്ടിയപ്പോള്‍ അടുത്താളില്ല, അതൊരു ഭീകര അവസ്ഥയായിരുന്നെന്നും ഇന്ദുലേഖ പറഞ്ഞു.
 
ഭര്‍ത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാന്‍ഡിലെ കാര്‍ത്തികേയന്‍ സാര്‍ വിളിച്ചിട്ട് സീരിയല്‍ ഇയാള്‍ വന്നില്ലെങ്കില്‍ നിന്ന് പോവും. നഴ്‌സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭര്‍ത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവള്‍ മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ തന്നെക്കുറിച്ച് ആ സമയത്ത് പറഞ്ഞിരുന്നതെന്നും ഇന്ദുലേഖ വേദനയോടെ ഓര്‍ക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്രശംസിച്ച് ഹൈക്കോടതി

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 പേര്‍

അടുത്ത ലേഖനം
Show comments